Kummanam Rajasekharan: തിരഞ്ഞെടുപ്പ് ഫലം മോദി സർക്കാരിനെതിരായ വ്യാജപ്രചരണത്തിനേറ്റ തിരിച്ചടി: കുമ്മനം രാജശേഖരൻ

Kummanam Rajasekharan: മൂന്ന് സംസ്ഥാനങ്ങളിലെ തകർപ്പൻ ജയത്തെ തുടർന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന വിജയാഹ്ലാദത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 3, 2023, 06:32 PM IST
  • ജാതി ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഐൻഡി മുന്നണിയുടെ ശ്രമങ്ങൾക്ക് ജനം മറുപടി നൽകിയിരിക്കുകയാണെന്നും നരേന്ദ്രമോദി സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
Kummanam Rajasekharan: തിരഞ്ഞെടുപ്പ് ഫലം മോദി സർക്കാരിനെതിരായ വ്യാജപ്രചരണത്തിനേറ്റ തിരിച്ചടി: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിനെതിരെ കോൺഗ്രസ് നടത്തിയ വ്യാജ പ്രചരണങ്ങൾക്ക് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗ‍ഡ് നിയമ തിരഞ്ഞെടുപ്പിൽ കണ്ടതെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ. മൂന്ന് സംസ്ഥാനങ്ങളിലെ തകർപ്പൻ ജയത്തെ തുടർന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന വിജയാഹ്ലാദത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ALSO READ: ന്യൂനമർദം ചുഴലിക്കാറ്റായി മാറി; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അല‌ർട്ട്

ജാതി ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഐൻഡി മുന്നണിയുടെ ശ്രമങ്ങൾക്ക് ജനം മറുപടി നൽകിയിരിക്കുകയാണെന്നും നരേന്ദ്രമോദി സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ആഘോഷ പരിപാടിയിൽ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാൽ, സംസ്ഥാന ജനറൽസെക്രട്ടറിമാരായ പി.സുധീർ, ജോർജ് കുര്യൻ, ഉപാദ്ധ്യക്ഷ പ്രൊഫ: വിടി.രമ, ഉപാദ്ധ്യക്ഷൻ സി.ശിവൻകുട്ടി, സംസ്ഥാന സെക്രട്ടറിമാരായ ജെആർ. പത്മകുമാർ, എസ്.സുരേഷ്, കരമന ജയൻ, ജില്ലാ അദ്ധ്യക്ഷൻ വിവി.രാജേഷ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് പ്രവർത്തകർ ജനവിധി ആഘോഷിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News