V Muraleedharan: ഹൃദയഭൂമിയിലെ താമരത്തേരോട്ടം; ഇത് തുടക്കം മാത്രമെന്ന് വി.മുരളീധരൻ

Assembly elections 2023: മൂന്നാം വട്ടവും നരേന്ദ്ര മോദി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലേറുമെന്ന് വി മുരളീധരൻ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Dec 3, 2023, 03:48 PM IST
  • എണ്ണയിട്ട യന്ത്രം പോലെയാണ് ഭാരതീയ ജനതാ പാര്‍ട്ടി പ്രവര്‍ത്തിച്ചത്.
  • ബിജെപിയുടെ കരുത്ത് ഒട്ടും ചോര്‍ന്നിട്ടില്ലെന്ന് തെളിയിച്ചു.
  • വികസനവും ക്ഷേമവും അനുഭവിച്ചറിഞ്ഞ ജനതയുടെ വിധിയാണിത്.
V Muraleedharan: ഹൃദയഭൂമിയിലെ താമരത്തേരോട്ടം; ഇത് തുടക്കം മാത്രമെന്ന് വി.മുരളീധരൻ

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തകര്‍പ്പന്‍ വിജയത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. ജെ പി നഡ്ഡായുടെയും അമിത് ഷാ യുടെയും നേതൃത്വത്തില്‍ എണ്ണയിട്ട യന്ത്രം പോലെയാണ് ഭാരതീയ ജനതാ പാര്‍ട്ടി പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ ഫലം ബിജെപിയുടെ കരുത്ത് ഒട്ടും ചോര്‍ന്നിട്ടില്ലെന്ന് തെളിയിച്ചെന്നും വി.മുരളീരൻ വ്യക്തമാക്കി.

വി.മുരളീധന്റെ ഫേസ്ബുക്ക് പോസ്റ്റ്

നരേന്ദ്രമോദിജിയുടെ സദ്ഭരണത്തെ വീണ്ടും നെഞ്ചേറ്റിയ ഭാരതജനതയ്ക്ക് നന്ദി.. ഹൃദയഭൂമിയിലെ താമരത്തേരോട്ടം സമാനതകളില്ലാത്തത്...വികസനവും ക്ഷേമവും അനുഭവിച്ചറിഞ്ഞ ജനതയുടെ വിധിയാണിത്..ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്‍റെ കരുത്ത് ഭാരതഹൃദയം മനസിലാക്കിയിരിക്കുന്നു..കേരളത്തിലെ ഭരണ–പ്രതിപക്ഷങ്ങള്‍ നരേന്ദ്രമോദിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണിത്....

ALSO READ: എക്‌സിറ്റ് പോളുകള്‍ക്ക് പിഴച്ചു; ഛത്തീസ്ഗഡില്‍ ബിജെപിയുടെ വമ്പന്‍ തിരിച്ചുവരവ്

പ്രഹസന യാത്രകളെ, പ്രീണന തന്ത്രങ്ങളെ, കുടുംബവാഴ്ചയെ,  അധികാരക്കൊതി മൂത്തുള്ള അവിശുദ്ധ സഖ്യങ്ങളെ ജനം തിരിച്ചറിയുന്നു..ജെപി നഡ്ഡാ ജിയുടെയും അമിത് ഷാ ജിയുടെയും നേതൃത്വത്തില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച ഭാരതീയ ജനതാ പാര്‍ട്ടിയുടെ  കരുത്ത് ഒട്ടും ചോര്‍ന്നിട്ടില്ലെന്ന് തെളിയിച്ചു ഇന്നത്തെ ഫലം.....

ഇത് തുടക്കം മാത്രം...നാല് മാസത്തിനപ്പുറം മൂന്നാംവട്ടവും നരേന്ദ്രമോദി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലേറും....ഭാരതം ലോകത്തിന്‍റെ നെറുകയിലേയ്ക്കുയരും..

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News