ശബരിമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തീര്‍ത്ഥാടകന്‍ മരിച്ചു

  

Last Updated : Jan 8, 2018, 01:12 PM IST
ശബരിമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തീര്‍ത്ഥാടകന്‍ മരിച്ചു

പമ്പ: ശബരിമല കരിമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തീര്‍ത്ഥാടകന്‍ മരിച്ചു. ചെന്നൈ സ്വദേശി നിരോഷ് കുമാറാണ് മരിച്ചത്. കരിമല മുകളില്‍ കാനന പാതയില്‍ വെച്ച് ആനയുടെ കുത്തേല്‍ക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ആനയുടെ കുത്തേറ്റത്. 12 മണിയോടെ കൂടെയുള്ളവര്‍ നിരോഷിനെ പമ്പയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചെന്നൈയില്‍ നിന്നുള്ള 19 അംഗ സംഘത്തോടൊപ്പമാണ് നിരോഷ് എത്തിയത്. കരിമല കാനനപാതയില്‍ വെച്ച് കൂട്ടം തെറ്റി നിരോഷ് കാട്ടില്‍ കയറുകയായിരുന്നുവെന്നാണ് സൂചന.

Trending News