കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായ സംഭവത്തിൽ ആറ് ഉദ്യോഗസ്ഥർക്ക് ദേവസ്വം ബോർഡിൻറെ കാരണം കാണിക്കൽ നോട്ടീസ്. മാല നഷ്ടപ്പെട്ടത് ബോർഡിനെ അറിയിക്കാത്തതിനാണ് നടപടി.
കമ്മീഷണർ എസ് അജിത് കുമാർ, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ, ഏറ്റുമാനൂർ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ, ഏറ്റുമാനൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, മുൻ അസിസ്റ്റൻറ് കമ്മീഷണർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവർക്കെതിരെയാണ് നടപടി.
ഈ ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. വിശദീകരണം കിട്ടിയ ശേഷം വകുപ്പ് തല നടപടിയിലേക്ക് കടക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ ക്ഷേത്രത്തിലെ മുൻ മേൽശാന്തിക്കെതിരെയും നടപടി ഉണ്ടാവുമെന്നാണ് സൂചന.
ഏറ്റുമാനൂരപ്പന് സാധാരാണ ചാർത്താറുള്ള മാലയിലെ മുത്തുകളാണ് കാണാതായത്. 23 ഗ്രാം തൂക്കമുള്ള സ്വർണമാലയിൽ 9 മുത്തുകളുടെ എണ്ണമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കാണാതായത് ഏകദേശം 7 ഗ്രാമാണ്. പുതിയ മേൽശാന്തി ചുമതല ഏറ്റെടുത്തപ്പോഴാണ് കണക്കെടുപ്പ് നടത്തിയത്. ഇങ്ങിനെയാണ് കണക്കിൽ മാലയിലെ മുത്തുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...