വ്യാജ സർട്ടിഫിക്കറ്റ് ആരോപണം; എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് സസ്പെൻഷൻ

വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ ആറം​ഗ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. 2 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം.

Written by - Zee Malayalam News Desk | Last Updated : Jun 19, 2023, 05:32 PM IST
  • സംഭവത്തിൽ അന്വേഷണത്തിന് ആറം​ഗ സമിതിയെ ചുമതലപ്പെടുത്തി.
  • രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
  • അതേസമയം അധ്യാപകർക്കെതിരായ നടപടി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
വ്യാജ സർട്ടിഫിക്കറ്റ് ആരോപണം; എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് സസ്പെൻഷൻ

ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്ന ആരോപണം നേരിടുന്ന എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ സസ്പെൻഡ് ചെയ്തതായി എംഎസ്എം കോളേജ് പ്രിൻസിപ്പൽ. സംഭവത്തിൽ അന്വേഷണത്തിന് ആറം​ഗ സമിതിയെ ചുമതലപ്പെടുത്തി. രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം അധ്യാപകർക്കെതിരായ നടപടി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. നിഖിലിനെതിരെ കോളേജ് പോലീസിൽ പരാതി നൽകിയേക്കും.

അതേസമയം വിവാദത്തിൽ പ്രതികരണവുമായി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ രം​ഗത്തെത്തിയിരുന്നു. എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ കാര്യത്തിൽ കോളജിന് ഗുരുതര വീഴ്ച പറ്റിയെന്നായിരുന്നു മോഹനന്റെ പ്രതികരണം. കോളേജ് പ്രിൻസിപ്പൽ സർവകലാശാലയിലെത്തി മറുപടി നൽകണം. നിഖിൽ പരീക്ഷയിൽ തോറ്റ വിവരം കോളേജിന് അറിയാമായിരുന്നിട്ടും എന്ത് അടിസ്ഥാനത്തിലാണ് എം.കോമിന് പ്രവേശനം ലഭിച്ചതെന്ന കാര്യത്തിലും വ്യക്തത വരണമെന്ന് അദ്ദേഹം പറഞ്ഞു.

Also Read: SFI: എസ്എഫ്ഐ യുടെ ക്ലീൻ ചിറ്റ് വലിച്ചു കീറി വി സി; നിഖിൽ തോറ്റത് അധ്യാപകർക്ക് അറിയാം, കോളജിന് ഗുരുതര വീഴ്ച

 

അതിനിടെ റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാറും വിഷയത്തിൽ പ്രതികരിച്ചു. നിഖിൽ ബികോം പഠനം അവസാനിപ്പിച്ചശേഷം കോളജ്, സര്‍വകലാശാല യൂണിയനുകളില്‍ പ്രവര്‍ത്തിച്ചോ, എം.കോം പ്രവേശനത്തിന് നല്‍കിയ സര്‍ട്ടിഫിക്കറ്റ് സാധുതയുള്ളതാണോ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാജ സർട്ടിഫിക്കറ്റ് വിവാദം സംബന്ധിച്ച് സർവ്വകലാശാലയ്ക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിഖിലിന്റെ എംകോം പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കോളജിന് വീഴ്ച സംഭവിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News