തിരുവനന്തപുരം: കോവിഡ് (Covid) പശ്ചാത്തലത്തില്‍ സിനിമാ ചിത്രീകരണത്തിന് മാർഗരരേഖ പുറപ്പെടുവിച്ച് സിനിമാ സംഘനടകൾ. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്, ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് കേരള, അസോസിയേഷന് ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് എന്നിവര്‍ സംയുക്തമായി മാര്‍ഗരേഖ (Guideline) പുറപ്പെടുവിച്ചു.
കേരളത്തില്‍ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങള്‍, ഒ.ടി.ടി പ്ലാറ്റ്ഫോം (OTT Platform) ഉള്‍പ്പടെ ഉള്ള മേഖലകളിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ എന്നിവയ്ക്ക് എല്ലാം ഈ മാർഗരേഖ ബാധകമായിരിക്കും. നിര്‍മ്മാതാവും സംവിധായകനും പ്രൊഡക്ഷന്‍ കണ്ട്രോളറും എല്ലാ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തി ഷൂട്ടിങ്ങില്‍ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നാണ് പ്രധാന നിർദേശം.
ഇന്‍ഡോര്‍ ഷൂട്ടിങ്ങുകള്‍ക്ക് മാത്രമാണ് നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 50 പേരിനുള്ളില് നിജപ്പെടുത്തണം. ഇത് നടീ നടന്മാരുടെ സഹായികള്‍ ഉള്‍പ്പടെയുള്ളവരുടെ എണ്ണമാണ്.
ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവരുടെ പേര്, മൊബൈല്‍ നമ്പര്‍, വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നതിന് 48 മണിക്കൂര്‍ മുമ്പുള്ള ആര്.ടി.പിസി.ആര് സര്‍ട്ടിഫിക്കറ്റ്, ഷൂട്ടിങ് ലൊക്കേഷന്‍ (Shooting Location) വിശദാംശങ്ങള്‍ എന്നിവ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്കും ഫെഫ്കയിലേക്കും ഇമെയില്‍ ചെയ്യണണം. രണ്ട് സംഘടനകളിലും ഷൂട്ടിങ് നടക്കുന്ന ചിത്രങ്ങളുടെ കോവിഡ് പ്രോട്ടോക്കോള്‍ രജിസ്റ്റര്‍ ഉണ്ടായിരിക്കും.
ALSO READ: Anugraheethan Antony OTT Release: അനുഗ്രഹീതൻ ആൻറണി ഒടിടി റിലീസായി
പ്രൊഡക്ഷന്‍ അസിസ്റ്റന്റ്സ്, മേയ്ക്കപ്പ് ഡിപ്പാര്‍ട്ട്മെന്റ്, കോസ്റ്റ്യൂം ഡിപ്പാര്‍ട്ട്മെന്റ് എന്നിവര്‍ ജോലി സമയത്ത് കയ്യുറകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. എല്ലാവരും മാസ്ക് മുഴുവന്‍ സമയവും ഉപയോഗിക്കണം. മാസ്കിന്റെ നിര്‍ദ്ദേശിക്കപ്പെട്ട ഉപഭോഗ സമയം കഴിയുമ്പോള്‍ പുതിയ മാസ്കുകള്‍ വിതരണം ചെയ്യണം. 80 ശതമാനം ആല്‍ക്കഹോള്‍ കണ്ടന്റുള്ള അംഗീകൃത ഹാന്‍ഡ് സാനിറ്റൈസറുകളുടെ കൊണ്ടു നടന്ന് ഉപയോഗിക്കാവുന്ന 100 എം.എല്‍. ബോട്ടില്‍ ഓരോ അംഗത്തിനും പ്രത്യേകം നല്‍കുക. തീരുന്നതനുസരിച്ച് നല്‍കാനുള്ള ശേഖരം ഉറപ്പുവരുത്തുക.
സീനിന്റെ ആവശ്യാര്‍ത്ഥം ഒന്നില്‍ കൂടുതല്‍ ആര്‍ട്ടിസ്റ്റുകള്‍ പ്രോപ്പര്‍ട്ടീസ് സ്പര്‍ശിക്കേണ്ടി വരുമ്പോള്‍, സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കാന്‍ അതാത് ഡിപ്പാര്‍ട്ട്മെന്റിലുള്ള സെറ്റിലെ പ്രതിനിധികള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ സഹസംവിധായകരുടെ മേല്‍നോട്ടം ഉണ്ടാകേണ്ടതുമാണ്. ആരോഗ്യ വകുപ്പിന്റെയോ, പോലീസിന്റെയോ മറ്റ് സര്‍ക്കാര്‍ സ്ഥാപന ങ്ങളുടെയോ ആളുകള്‍ പരിശോധിക്കാന്‍ എത്തിയാല്‍ പൂര്‍ണ്ണ സഹകരണം ചിത്രീകരണ സ്ഥലത്ത് നല്‍കേണ്ടതാണെന്നും മാർഗരേഖയിൽ നിർദേശിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA