മഴ തടഞ്ഞ വെടിക്കെട്ട്; തണുത്ത മഴക്കാലത്തെ പിടിച്ചുകുലുക്കി തൃശൂരിന്റെ വെടിക്കെട്ട്

ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും പന്ത്രണ്ടരയോടെ പെയ്ത ചാറ്റൽമഴ വീണ്ടും ആശങ്കയിലാക്കി. പക്ഷേ ഒന്നോടെ വീണ്ടും മഴ നീങ്ങിയത് ആശ്വാസമായി. ഉച്ചക്ക് രണ്ട് മണിക്ക് ശേഷമാണ് പാറമേക്കാവ് വിഭാഗം വെടിമരുന്നിന് തിരി കൊളുത്തിയത്. മിനുട്ടുകൾ നീണ്ടു നിന്ന വെടിക്കെട്ട് നഗരത്തെ പിടിച്ചു കുലുക്കി.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 20, 2022, 05:38 PM IST
  • 11ന് പുലർച്ചെ പൊട്ടിക്കേണ്ട വെടിക്കെട്ട് നേരത്തെ മൂന്ന് തവണ മാറ്റിവെച്ചിരുന്നു.
  • ചരിത്രത്തിലാദ്യമായി വനിത വെടിക്കെട്ട് ലൈസൻസിയായതിന്റെ നേട്ടത്തിലാണ് ഈ വർഷത്തെ തൃശൂർ പൂരം വെടിക്കെട്ട് അടയാളപ്പെടുത്തുന്നത്.
  • വെടിക്കെട്ട് പൊട്ടിത്തീർന്നതിന് പിന്നാലെ പെരുമഴ ആർത്തലച്ച് പെയ്യുകയും ചെയ്തു.
മഴ തടഞ്ഞ വെടിക്കെട്ട്; തണുത്ത മഴക്കാലത്തെ പിടിച്ചുകുലുക്കി തൃശൂരിന്റെ വെടിക്കെട്ട്

തൃശൂർ: കാത്തിരിപ്പിനും ആശങ്കക്കുമൊടുവിൽ തൃശൂർ പൂരത്തിന്റെ മാറ്റിവെച്ച വെടിക്കെട്ട് നടന്നു. മഴയുടെ ആശങ്കകള്‍ക്കിടയിലും അൽപ്പ നേരത്തേക്ക് തെളിഞ്ഞ മാനത്ത് അഗ്നിയുടെ താണ്ഡവ നൃത്തം അരങ്ങേറി. പിന്നാലെ വിറകൊണ്ട തൃശൂരിനെ കുളിരണിയിപ്പിച്ച് പെരുമഴ പെയ്തിറങ്ങി.

11ന് പുലർച്ചെ പൊട്ടിക്കേണ്ട വെടിക്കെട്ട് നേരത്തെ മൂന്ന് തവണ മാറ്റിവെച്ചിരുന്നു. എന്നാല്‍ ഇന്ന് തന്നെ പൊട്ടിച്ചവസാനിപ്പിക്കാന്‍ ജില്ലാ ഭരണകൂടവും ദേവസ്വങ്ങളും തീരുമാനിക്കുകയായിരുന്നു. വൈകീട്ട് നാലിന് മുമ്പ് പൊട്ടിക്കാൻ തീരുമാനിച്ചത് പിന്നീട് നേരത്തെയാക്കി ഉച്ചക്ക് ഒരു മണിയാക്കി. 

Read Also: സുപ്രീം കോടതി വിധി സ്വാഗതാർഹം; GSTയുടെ പേരിലുള്ള നടപടികളിൽ സർക്കാരുകൾ മാറ്റം വരുത്തണമെന്ന് വ്യാപാരി വ്യവസായി സമിതി

ഇതിനായി ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും പന്ത്രണ്ടരയോടെ പെയ്ത ചാറ്റൽമഴ വീണ്ടും ആശങ്കയിലാക്കി. പക്ഷേ ഒന്നോടെ വീണ്ടും മഴ നീങ്ങിയത് ആശ്വാസമായി. ഉച്ചക്ക് രണ്ട് മണിക്ക് ശേഷമാണ് പാറമേക്കാവ് വിഭാഗം വെടിമരുന്നിന് തിരി കൊളുത്തിയത്. മിനുട്ടുകൾ നീണ്ടു നിന്ന വെടിക്കെട്ട് നഗരത്തെ പിടിച്ചു കുലുക്കി. 

രണ്ടരക്ക് ശേഷമാണ് തിരുവമ്പാടി വെടിമരുന്നിന് തിരികൊളുത്തിയത്. ചരിത്രത്തിലാദ്യമായി വനിത വെടിക്കെട്ട് ലൈസൻസിയായതിന്റെ നേട്ടത്തിലാണ് ഈ വർഷത്തെ തൃശൂർ പൂരം വെടിക്കെട്ട് അടയാളപ്പെടുത്തുന്നത്. തങ്ങളും പിന്നിലല്ലെന്ന് ഓർമപ്പെടുത്തി തിരുവമ്പാടി  നഗരത്തെ പിടിച്ചു കുലുക്കുകയായിരുന്നു.

Read Also: മണ്ണ് വെട്ടിപ്പിടിക്കുന്ന ലോകത്ത്; നാടിന്റെ ദാഹം തീർക്കാർ ഇറങ്ങിത്തിരിച്ചൊരാൾ

പെസോ നിർദേശിച്ച നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു വെടിക്കെട്ട്. ഉച്ചയോടെ തന്നെ നഗരത്തിൽ ഗതാഗതം നിയന്ത്രിച്ച പോലീസ്. സ്വരാജ് റൗണ്ടിൽ ഒരു ഭാഗത്തൊഴികെ മറ്റ് ഭാഗത്തേക്ക് കാണികൾക്ക് പ്രവേശനമനുവദിച്ചില്ല. റൗണ്ടിലേക്കുള്ള എല്ലാ വഴികളും ബാരിക്കേഡ് വെച്ച് അടക്കുകയും ചെയ്തു. 

വെടിക്കെട്ട് പൊട്ടിത്തീർന്നതിന് പിന്നാലെ പെരുമഴ ആർത്തലച്ച് പെയ്യുകയും ചെയ്തു. കാത്തിരുന്ന വെടിക്കെട്ട് കഴിഞ്ഞതോടെ ജില്ലാ ഭരണകൂടവും പോലീസും ദേവസ്വങ്ങളും ആശ്വാസത്തിലായി. പൂരനാൾ മുതൽ പോലീസ് കാവലിൽ തേക്കിൻകാട് മൈതാനിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു വെടിമരുന്നുകൾ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News