പട്ടിക വിഭാഗക്കാർക്കായി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്: അപേക്ഷകൾ ഓണ്‍ലൈനായി

ഒഴിവുസംബന്ധമായ വിശദവിവരങ്ങൾക്ക് “National Career Service Centre for SC/STs, Trivandrum” എന്ന ഫേയ്സ്ബുക്ക് പേജ് സന്ദർശിക്കുക.

Written by - Zee Malayalam News Desk | Last Updated : Feb 7, 2024, 01:55 PM IST
  • അപേക്ഷകൾ എല്ലാം ഓണ്‍ലൈനായി
  • വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കുക
പട്ടിക വിഭാഗക്കാർക്കായി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്: അപേക്ഷകൾ ഓണ്‍ലൈനായി

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ വർഗ്ഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് വേണ്ടി 2024 ഫെബ്രുവരി 15ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഒഴിവുസംബന്ധമായ വിശദവിവരങ്ങൾക്ക് “National Career Service Centre for SC/STs, Trivandrum” എന്ന ഫേയ്സ്ബുക്ക് പേജ് സന്ദർശിക്കുക.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 13ന് വൈകിട്ട് 5 മണിക്ക് മുമ്പായി https://forms.gle/JtDuBd1ZTYsdRmoB8 എന്ന ഗൂഗിൾ ലിങ്ക് വഴി നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്. അതിനുശേഷം ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റായും അവരവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഫെബ്രുവരി 15ന് രാവിലെ 10 മണിക്ക് “National Career Service Centre for SC/STs, Behind Govt. Music College, Thycaud, Trivandrum” എന്ന സ്ഥാപനത്തിലെത്തി ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2332113 എന്ന ഫോൺ നമ്പറിൽ ഈ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

വാക് ഇൻ ഇന്റർവ്യൂ

ഗവ. നഴ്സിംഗ് കോളജിൽ 2023-24 അധ്യയന വർഷത്തേക്ക് ജൂനിയർ ലക്ചറർമാരുടെ ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിലവിൽ 12 ഒഴിവുകളാണുള്ളത്. പ്രതിമാസ സ്റ്റൈപ്പന്റ് 20500 രൂപ. യോഗ്യരായ ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടഫിക്കറ്റുകളുമായി ഫെബ്രുവരി 7ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ഗവ. നഴ്സിംഗ് കോളജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2528601, 2528603 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News