മദ്യത്തിനൊപ്പം സാരി ഫ്രീ പരസ്യം; ഡ്യൂട്ടി ഫ്രീ മാനേജരെ അറസ്റ്റ് ചെയ്തു

Last Updated : Aug 30, 2017, 06:43 PM IST
മദ്യത്തിനൊപ്പം സാരി ഫ്രീ പരസ്യം; ഡ്യൂട്ടി ഫ്രീ മാനേജരെ അറസ്റ്റ് ചെയ്തു

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. മദ്യത്തിനൊപ്പം സാരി സൗജന്യമായി നല്‍കും എന്നായിരുന്നു അത്. ഈ പരസ്യം ഇപ്പോള്‍ വിനയായി എന്നുവേണം പറയാന്‍

ഈ പരസ്യം നല്‍കിയ കൊച്ചി രാജ്യാന്തര വിമാനതാവളത്തിലെ സിയാല്‍ ഡ്യൂട്ടി ഫ്രീ റീട്ടെയില്‍ സര്‍വീസ് മാനേജര്‍ ജേക്കബ് ടി തോമസ്‌ ആണ് ഇപ്പോള്‍ വെട്ടിലായത്. ഇയാളെ എക്സൈസ് ആലുവ റേഞ്ചിൽ അറസ്റ്റ് ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ ഈ പരസ്യം തരംഗമായിരുന്നു. നിരവധി പേരായിരുന്നു ഈ വാര്‍ത്ത‍ ഷെയര്‍ ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം പോലീസ് ജാമ്യത്തില്‍ വിട്ടു.

Trending News