Gold Rate Today July 21: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ രണ്ടു ദിവസമായി ഉയര്‍ന്ന സ്വര്‍ണവില ഇന്ന് കുത്തനെ താഴുകയായിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Jul 21, 2022, 12:06 PM IST
  • ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 40 രൂപ കുറഞ്ഞ് 4,600 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്‌.
Gold Rate Today July 21: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം

Gold Rate Today July 21: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ രണ്ടു ദിവസമായി ഉയര്‍ന്ന സ്വര്‍ണവില ഇന്ന് കുത്തനെ താഴുകയായിരുന്നു.  

ഇന്ന് ഒരു പവൻ സ്വർണത്തിന്  320 രൂപയാണ് കുറഞ്ഞത്‌. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില കഴിഞ്ഞ നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഇന്നത്തെ വിപണി നിരക്ക് അനുസരിച്ച്  ഒരു പവന്‍ സ്വര്‍ണത്തിന് (8 ഗ്രാം)  36,800 രൂപയാണ് വില.  ഇതിനു മുന്‍പ് സ്വര്‍ണവില ഇത്രയും കുറഞ്ഞ നിരക്കില്‍ എത്തുന്നത് കഴിഞ്ഞ മെയ്‌ 18 ന് ആയിരുന്നു.  

Also Read:  Gold Rate on July 20 : സ്വര്‍ണ വിപണി കുതിയ്ക്കുന്നു, പവന് 80 രൂപയുടെ വര്‍ദ്ധന 

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 40 രൂപ കുറഞ്ഞ്  4,600 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന്  35  രൂപയാണ്  കുറഞ്ഞത്‌. ഇതോടെ  ഒരു ഗ്രാം  18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില  3,800  രൂപയായി. 

ജൂലൈ മാസം തുടക്കം  മുതല്‍ സ്വര്‍ണവില ചാഞ്ചാടി  നില്‍ക്കുകയായിരുന്നു. ജൂലൈ 5 നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ  38,480  രേഖപ്പെടുത്തിയത്.  ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 16, 17, 18 തിയതികളില്‍ രേഖപ്പെടുത്തിയ  36,960 രൂപയാണ്. 

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു.
 
വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ എന്നും  ഏറ്റവും  സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ കാണുന്നത്. അതിനാല്‍  സ്വര്‍ണവില ഉയരുന്നത് ഡിമാന്‍ഡിനെ ബാധിക്കുന്നില്ല എന്നതാണ് വസ്തുത.  

നിക്ഷേപം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. ആഗോളവിപണിയില്‍ ഡോളറിന്‍റെ  മൂല്യം, പലിശ നിരക്കുകളിലെ വ്യത്യാസം, തുടങ്ങിയ ഘടകങ്ങള്‍ സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്. ഡോളര്‍ ശക്തിയാര്‍ജിച്ചതും സ്വര്‍ണത്തിന് തിരിച്ചടിയായി. സ്വര്‍ണത്തിന്‍റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News