കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വ് നടത്തിയ സ്വർണ്ണക്കടത്തു കേസുമായി (Gold smuggling case)ബന്ധപ്പെട്ട് ഇന്നലെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കൊടുവള്ളി കൗൺസിലർ കാരാട്ട് ഫൈസലിന്റെ (Karat Faizal) അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്.
ഇന്നലെ അറസ്റ്റു ചെയ്ത ഫൈസലിനെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ (Customs Office) വച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്. സ്വർണ്ണക്കടത്ത് കേസിൽ ഫൈസലിന് പങ്കുണ്ടെന്ന് കസ്റ്റംസിന് വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നു. കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ (Sandeep Nair) ഭാര്യയുടെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Also read: Gold smuggling case: കൊടുവള്ളി കൗൺസിലർ കസ്റ്റംസ് കസ്റ്റഡിയിൽ
സന്ദീപിന്നെ കാണാൻ ഫൈസൽ പലതവണ തിരുവനന്തപുരത്ത് വന്നിട്ടുണ്ടെന്നും അപ്പോഴെല്ലാം സ്വർണ്ണക്കടത്തിനെക്കുറിച്ചായിരുന്നു സംസാരിച്ചതെന്ന് സന്ദീപിന്റെ ഭാര്യ വ്യക്തമായി കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. നയതന്ത്ര ബാഗിലൂടെ വന്ന സ്വർണ്ണം വിൽക്കാനുള്ള സഹായം നൽകിയത് ഫൈസലാണോയെന്നാണ് കസ്റ്റംസിന്റെ സംശയം.
Also read: അത് മോര്‍ഫിംഗല്ല, മന്ത്രിപുത്രനൊപ്പമുള്ള ചിത്രമെടുത്തത് ദുബായ് ഹോട്ടലില്‍ വച്ച് -സ്വപ്ന
ഫൈസൽ(Karat Faizal) കൊടുവള്ളി നഗരസഭയിലെ കൗൺസിലറാകും മുൻപേ നിരവധി സ്വർണ്ണക്കടത്ത് കേസുകളിലെ (Gold smuggling case) പ്രതിയായിരുന്നു. കൊടുവള്ളി ഇടതുമുന്നണി നേതാക്കളിൽ പ്രമുഖനാണ് കസ്റ്റഡിയിലുള്ള കാരാട്ട് ഫൈസൽ. ഇന്നലെ പുലർച്ചെ ഫൈസലിന്റെ വീട്ടിൽ നടത്തിയ റെയ്ഡിന് ശേഷമാണ് ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.
സ്വർണ്ണക്കടത്ത് കേസിലെ (Gold smuggling case) മുഖ്യപ്രതിയായ കെ ടി റമീസിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് കാരാട്ട് ഫൈസലിനെക്കുറിച്ചുള്ള (Karat Faizal) വിവരം കസ്റ്റംസിന് (Customs) ലഭിച്ചത്. ഇയാൾ വൻ നിക്ഷേപമാണ് സ്വർണ്ണക്കടത്തിനായി നടത്തിയിരിക്കുന്നത് എന്നാണ് കസ്റ്റംസ് വിലയിരുത്തിയിരിക്കുന്നത്.