Bribery| രോഗിയുടെ ബന്ധുവിൽ നിന്നും കൈക്കൂലി: സർക്കാർ ഡോക്ടറെ സസ്പെൻഡ് ചെയ്തു

കൈക്കൂലി വാങ്ങുന്നതിനിടയിൽ രാജേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു

Written by - Zee Malayalam News Desk | Last Updated : Feb 6, 2022, 05:31 PM IST
  • കൈക്കൂലി വാങ്ങുന്നതിനിടയിൽ രാജേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു
  • ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് കർശന നടപടി
  • ണമോ പാരിതോഷികമോ ആവശ്യപ്പെടുന്നവർക്കെതിരെ പരാതി നൽകണമെന്നും മന്ത്രി
Bribery| രോഗിയുടെ ബന്ധുവിൽ നിന്നും കൈക്കൂലി: സർക്കാർ ഡോക്ടറെ സസ്പെൻഡ് ചെയ്തു

മലപ്പുറം: രോഗിയുടെ ബന്ധുവിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ സർക്കാർ ഡോക്ടറെ സസ്പെൻഡ് ചെയ്തു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ഡോ. കെ.ടി. രാജേഷിനെയാണ് അന്വേഷണ വിധേയമായി ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് കർശന നടപടി സ്വീകരിച്ചത്.  

കൈക്കൂലി വാങ്ങുന്നതിനിടയിൽ രാജേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് മന്ത്രിയുടെ നിർദേശമനുസരിച്ച് അന്വേഷണ വിധേയമായി ഉടൻ പ്രാബല്യത്തിൽ വരത്തക്ക വിധത്തിൽ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്ത് ഉത്തരവായത്.

രോഗികളിൽ നിന്നും ചികിത്സയ്ക്കായി പണം ആവശ്യപ്പെടുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇക്കാര്യത്തിൽ ജനങ്ങളും ശ്രദ്ധിക്കണം. പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നവർക്കെതിരെ പരാതി നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News