ഗുരുവായൂർ ഏകാദശി ഡിസംബർ മൂന്ന്, നാല് തിയതികളിൽ

ഡിസംബർ മൂന്നിന് ഗുരുവായൂർ ഏകാദശി ആചരിക്കാനായിരുന്നു മുൻ തീരുമാനം. പഞ്ചാംഗഗണിത കർത്താക്കളും മറ്റു ജ്യോതിഷ പണ്ഡിതരും ക്ഷേത്ര ഓതിക്കന്മാരും ഡിസംബർ നാലിനാണ് ഏകാദശി ആചരിക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്ത്  ചേർന്ന ദേവസ്വം ഭരണസമിതി യോഗമാണ് രണ്ടു ദിവസങ്ങളിൽ ഏകാദശി ആചരിക്കാൻ തീരുമാനിച്ചത്.

Edited by - Zee Malayalam News Desk | Last Updated : Nov 26, 2022, 03:01 PM IST
  • ഡിസംബർ മൂന്നിന് ഗുരുവായൂർ ഏകാദശി ആചരിക്കാനായിരുന്നു മുൻ തീരുമാനം.
  • മൂന്നിനും നാലിനും ഏകാദശി ആചരണം കഴിഞ്ഞ്‌ ദ്വാദശി ദിവസമായ അഞ്ചിന് രാവിലെ 11 വരെ ക്ഷേത്രനട അടയ്ക്കില്ല.
  • ഏകാദശി കഴിഞ്ഞ് ദ്വാദശി ദിവസം രാവിലെ 11-ന് നട അടയ്ക്കും. ദ്വാദശിപ്പണ സമർപ്പണശേഷം ഒമ്പതിന് നട അടയ്ക്കേണ്ടതായിരുന്നു.
ഗുരുവായൂർ ഏകാദശി ഡിസംബർ മൂന്ന്, നാല് തിയതികളിൽ

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി ഡിസംബർ മൂന്നിനും നാലിനും ആചരിക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ദ്വാദശിപ്പണസമർപ്പണം അഞ്ചിനു പുലർച്ചെ നടക്കും. ദശമിവിളക്കും പഞ്ചരത്ന കീർത്തനാലാപനവും ഗജരാജൻ കേശവൻ അനുസ്മരണവും ഡിസംബർ രണ്ടിനാണ്. മൂന്നിന് ഉദയാസ്തമയപൂജയോടെയാണ് ദേവസ്വത്തിന്റെ ഏകാദശി. 

ചെമ്പൈ സംഗീതോത്സവം അന്നുരാത്രി സമാപിക്കും. പാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പും അന്ന് നടക്കും. നാലിന് വിളക്കാചാരത്തിന് പ്രാധാന്യം നൽകി ദേവസ്വം തന്നെ ഏകാദശിവിളക്ക് നടത്തും. രണ്ടു ദിവസവും ഭക്തർക്ക് ഏകാദശിവ്രതമനുഷ്ഠിക്കാൻ കഴിയും.

Read Also: Vande Bharat Service: വന്ദേ ഭാരത് സർവീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തോട് കേരളം

ഡിസംബർ മൂന്നിന് ഗുരുവായൂർ ഏകാദശി ആചരിക്കാനായിരുന്നു മുൻ തീരുമാനം. പഞ്ചാംഗഗണിത കർത്താക്കളും മറ്റു ജ്യോതിഷ പണ്ഡിതരും ക്ഷേത്ര ഓതിക്കന്മാരും ഡിസംബർ നാലിനാണ് ഏകാദശി ആചരിക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്ത്  ചേർന്ന ദേവസ്വം ഭരണസമിതി യോഗമാണ് രണ്ടു ദിവസങ്ങളിൽ ഏകാദശി ആചരിക്കാൻ തീരുമാനിച്ചത്.

ഏകാദശി കഴിഞ്ഞ് ദ്വാദശി ദിവസം രാവിലെ 11-ന് നട അടയ്ക്കും. ദ്വാദശിപ്പണ സമർപ്പണശേഷം ഒമ്പതിന് നട അടയ്ക്കേണ്ടതായിരുന്നു. അന്ന് വിവാഹങ്ങൾ ശീട്ടാക്കിയിട്ടുള്ളതിനാലാണ് സമയം നീട്ടിയത്. ഡിസംബർ രണ്ടിന് ദശമിനാളിൽ പുലർച്ചെ മൂന്നിന് നടതുറന്നാൽ മൂന്നിനും നാലിനും ഏകാദശി ആചരണം കഴിഞ്ഞ്‌ ദ്വാദശി ദിവസമായ അഞ്ചിന് രാവിലെ 11 വരെ ക്ഷേത്രനട അടയ്ക്കില്ല. 

Read Also: നടുങ്ങിയ ഓർമ്മകൾക്ക് 14 വയസ്; മുംബൈ ഭീകരാക്രമണം നടന്നിട്ട് 14 വർഷം

ഭക്തർക്ക് 80 മണിക്കൂറോളം തുടർച്ചയായി ദർശനം ലഭിക്കും. മുംബൈയിലുള്ള തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഓൺലൈനായും ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതിയംഗങ്ങളായ ചെങ്ങറ സുരേന്ദ്രൻ, കെ.ആർ. ഗോപിനാഥ്, മനോജ് ബി. നായർ, സി. മനോജ്, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ എന്നിവർ നേരിട്ടും യോഗത്തിൽ പങ്കെടുത്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News