Veena George | ഡോക്ടർക്ക് നേരെയുള്ള അക്രമം അപലപനീയം: മന്ത്രി വീണാ ജോർജ്

ഡോക്ടറെ മന്ത്രി നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു.

Written by - Zee Malayalam News Desk | Last Updated : Oct 15, 2021, 03:27 PM IST
  • ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കേണ്ടതാണ്
  • കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി
  • ഡോക്ടറെ മന്ത്രി നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു
  • ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്‌തെന്നാണ് ആരോപണം
Veena George | ഡോക്ടർക്ക് നേരെയുള്ള അക്രമം അപലപനീയം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത്തരം സംഭവങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ല.

ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കേണ്ടതാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഡോക്ടറെ മന്ത്രി നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു.

ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്‌തെന്നാണ് ആരോപണം. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി. അക്രമത്തിൽ പരിക്കേറ്റ മെഡിക്കൽ ഓഫീസർ ഡോ. ഗണേശ്, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

മരണം ഉറപ്പാക്കാൻ ഡോക്ടർ ആശുപത്രിക്ക് പുറത്തേക്ക് എത്താത്തതിന്റെ പേരിലുള്ള തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. എന്നാൽ ഡോക്ടർ തന്നെയും സഹപ്രവർത്തകരേയുമാണ് കയ്യേറ്റം ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.

Trending News