Idukki Elephant Attack : ഇടുക്കിയില്‍ വീണ്ടും അരികൊമ്പന്റെ ആക്രമണം; വീടും റേഷന്‍ കടയും തകർത്തു

Idukki Wild Elephant Attack : പ്രദേശത്ത് തുടർച്ചയായി ഉണ്ടാക്കുന്ന കാട്ടാന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ബോഡിമെട്ടിന് സമീപം ദേശീയ പാത ഉപരോധിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Jan 27, 2023, 12:21 PM IST
  • കാട്ടാന ആക്രമണത്തിൽ ബിഎല്‍ റാമില്‍ വീടും പന്നിയാറില്‍ റേഷന്‍ കടയും തകര്‍ന്നു.
  • കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ ശക്തി വേല്‍ കൊല്ലപെട്ടിരുന്നു.
  • ഇതിന് പിന്നാലെയാണ് വീണ്ടും പ്രദേശത്ത് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്.
  • പ്രദേശത്ത് തുടർച്ചയായി ഉണ്ടാക്കുന്ന കാട്ടാന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ബോഡിമെട്ടിന് സമീപം ദേശീയ പാത ഉപരോധിക്കുകയാണ്.
Idukki Elephant Attack : ഇടുക്കിയില്‍ വീണ്ടും അരികൊമ്പന്റെ ആക്രമണം; വീടും റേഷന്‍ കടയും തകർത്തു

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. ബിഎല്‍ റാമിലും പന്നിയാറിലും വീണ്ടും കാട്ടാന ആക്രമണം ഉണ്ടായത്. കാട്ടാന ആക്രമണത്തിൽ ബിഎല്‍ റാമില്‍ വീടും പന്നിയാറില്‍ റേഷന്‍ കടയും തകര്‍ന്നു. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ ശക്തി വേല്‍ കൊല്ലപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രദേശത്ത് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്.  പ്രദേശത്ത് തുടർച്ചയായി ഉണ്ടാക്കുന്ന കാട്ടാന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ബോഡിമെട്ടിന് സമീപം ദേശീയ പാത ഉപരോധിക്കുകയാണ്.

കുറച്ച് നാളുകളായി ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ കാട്ടാന ആക്രമണം അതി രൂക്ഷമായി മാറിയിരിക്കുകയാണ്. ഇന്ന്, ജനുവരി 27 ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ബിഎല്‍റാം സ്വദേശി, കുന്നില്‍ ബെന്നിയുടെ വീടിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ നിന്ന്  ബെന്നിയും ഭാര്യയും അത്ഭുതകരമായാണ് രക്ഷപെട്ടത്. ആക്രമണത്തെ തുടർന്ന് പരുക്കേറ്റ ബെന്നി നിലവിൽ ചികിത്സയിൽ കഴിയുകയാണ്. 

ALSO READ: Wild Elephant Attack : കാട്ടാനയെ ദേഷ്യപ്പെട്ട് ഓടിച്ച വൈറൽ വാച്ചർക്ക് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം

ശബ്ദം കേട്ട് എത്തിയ നാട്ടുകാര്‍, ബഹളം വെച്ച് ആനയെ ഓടിക്കുകയായിരുന്നു. ഇതോടെ ഇവിടെ നിന്നും പിന്‍വാങ്ങിയ ആന, പന്നിയാര്‍ ഭാഗത്തേയ്ക്ക് എത്തുകയും റേഷന്‍കട തകര്‍ക്കുകയും ചെയ്തു.  ഏതാനും ദിവസങ്ങള്‍ക്കിടെ നാലാം തവണയാണ് അരികൊമ്പന്‍ ഇതേ റേഷന്‍ കടയ്ക്ക് നേരെ ആക്രമണം നടത്തുന്നത്. കാട്ടാന ആക്രമണം പതിവായതോടെ നാട്ടുകാര്‍ അതീവ ആശങ്കയിലാണ്.  

കഴിഞ്ഞ ദിവസം, പന്നിയാറില്‍ ഫോറസ്റ്റ് വാച്ചര്‍, ആനയുടെ ആക്രമണത്തില്‍ കൊല്ലപെട്ടിരുന്നു. ഇതേ തുടര്‍ന്ന്, നാട്ടുകാര്‍ വലിയ പ്രതിഷേധം ഉയര്‍ത്തുകയും ദേശീയ പാത ഉപരോധിയ്ക്കുകയും ചെയ്തിരുന്നു. ശക്തമായ നടപടികള്‍ സ്വീകരിയ്ക്കുമെന്ന വനം വകുപ്പിന്റെ ഉറപ്പിനെ തുടര്‍ന്നാണ് അന്ന് സമരം അവസാനിപ്പിച്ചത്. എന്നാല്‍ വീണ്ടും ആക്രമണം ഉണ്ടാവുകയായിരുന്നു. ഇതോടെയാണ് വീണ്ടും ദേശീയ പാത ഉപരോധിച്ച്, നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തുന്നത്.

ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍,  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.  അന്തര്‍ സംസ്ഥാന പാതയിലെ, ഗതാഗതം പൂര്‍ണ്ണമായും തടസപെട്ടു. സ്ഥിരം വാഗ്ദാനങ്ങള്‍ നല്‍കുന്ന രീതി അവസാനിപ്പിച്ച് കാട്ടാനകളെ തുരത്താനുള്ള ഇടപെടല്‍ ഉണ്ടാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. നിലവിൽ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തുകയാണ്.

അപകടകാരികളായ അരികൊമ്പന്‍, ചില്ലികൊമ്പന്‍, ചക്കകൊമ്പന്‍ എന്നീ ആനകളെ മേഖലയില്‍ നിന്നും മാറ്റാന്‍ നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഫെന്‍സിംഗ് ഒരുക്കി, കാട്ടാന കൂട്ടങ്ങള്‍ ജനവാസ മേഖലയിലേയ്ക്ക് കടക്കുന്നത് തടയുവാനും ഇടപെടല്‍ ഉണ്ടാവണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News