IFFK 2022: 'എ ഹീറോ' ഉൾപ്പെടെ സമാപന ദിനത്തിൽ 14 ചിത്രങ്ങൾ; നായാട്ടും ബനേർഘട്ടയും അവസാന പ്രദർശനത്തിന്

മലയാള ചിത്രങ്ങളായ നായാട്ട്, ബനേർഘട്ട, അടൽ കൃഷ്ണൻ സംവിധാനം ചെയ്ത വുമൺ വിത്ത്  മൂവി കാമറ എന്നീ ചിത്രങ്ങളും വിവിധ സ്ക്രീനുകളിൽ പ്രദർശിപ്പിക്കും

Written by - Abhijith Jayan | Edited by - Roniya Baby | Last Updated : Mar 25, 2022, 09:36 AM IST
  • ഡക് ഡക്, ദി വണ്ടർലെസ്സ് അബു തുടങ്ങിവയാണ് മേളയുടെ അവസാന ദിനത്തിൽ അഭപ്രാളിയിൽ മിന്നിത്തിളങ്ങുന്ന ഇന്ത്യൻ ചിത്രങ്ങൾ
  • ദി ടെയിൽ ഓഫ് കിങ് ക്രാബ്, ഔർ റിവർ ഔർ സ്കൈ, ദി ഗ്രേവ്ഡിഗേഴ്സ് വൈഫ്, വെദർ ദി വെതർ ഈസ് ഫൈൻ എന്നീ ചിത്രങ്ങൾ ലോക സിനിമ വിഭാഗത്തിലും പ്രദർശിപ്പിക്കും
  • സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ സർഗാത്മകമായ ജീവിതത്തിന്റെ അൻപതാം വർഷം ആഘോഷിക്കുന്ന വീഡിയോ പരമ്പരയുടെ ഉദ്ഘാടനവും ഇന്ന് നടക്കും
IFFK 2022: 'എ ഹീറോ' ഉൾപ്പെടെ സമാപന ദിനത്തിൽ 14 ചിത്രങ്ങൾ; നായാട്ടും ബനേർഘട്ടയും അവസാന പ്രദർശനത്തിന്

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ അവസാന ദിനം 14 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. അസ്ഗർ ഫർഹാദിയുടെ 'എ ഹീറോ'യടക്കമുള്ള പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളാണ് അഭ്രപാളിയിലെത്തുക. മലയാള ചിത്രങ്ങളായ നായാട്ട്, ബനേർഘട്ട, അടൽ കൃഷ്ണൻ സംവിധാനം ചെയ്ത വുമൺ വിത്ത്  മൂവി കാമറ എന്നീ ചിത്രങ്ങളും വിവിധ സ്ക്രീനുകളിൽ പ്രദർശിപ്പിക്കും. കൊവിഡ് രോഗവ്യാപനത്തിന് ശേഷം സജീവമായ ചലച്ചിത്രമേള ഇന്ന് സമാപിക്കും.

14 ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്ന അവസാനദിനത്തെയും ആഘോഷഭരിതമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഡെലിഗേറ്റുകൾ. മേളയുടെ തുടക്കനാൾ മുതൽ തന്നെ വലിയ പ്രേക്ഷക പങ്കാളിത്തം അനുഭവപ്പെട്ടത് എല്ലാ വേദികളെയും ജനകീയമാക്കി. ദിനാ അമീർ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം യൂ റിസെമ്പിൾ മീ, ഇസ്രയേലി സൈന്യത്തിന്റെ പിടിയിലകപ്പെടുന്ന ഒരു അറബി കുടുംബത്തിന്റെ കഥ പറയുന്ന ലെറ്റ് ഇറ്റ് ബി മോർണിംഗ്, മൗനിയ അക്ൽ സംവിധാനം ചെയ്ത കോസ്റ്റ ബ്രാവ, ലെബനൻ എന്നീ മത്സരചിത്രങ്ങൾ ഇന്ന് പ്രദർശനത്തിനെത്തും.

ഡക് ഡക്, ദി വണ്ടർലെസ്സ് അബു തുടങ്ങിവയാണ് മേളയുടെ അവസാന ദിനത്തിൽ അഭപ്രാളിയിൽ മിന്നിത്തിളങ്ങുന്ന ഇന്ത്യൻ ചിത്രങ്ങൾ. ദി ടെയിൽ ഓഫ് കിങ് ക്രാബ്, ഔർ റിവർ ഔർ സ്കൈ, ദി ഗ്രേവ്ഡിഗേഴ്സ് വൈഫ്, വെദർ ദി വെതർ ഈസ് ഫൈൻ എന്നീ ചിത്രങ്ങൾ ലോക സിനിമ വിഭാഗത്തിലും പ്രദർശിപ്പിക്കും.

സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ സർഗാത്മകമായ  ജീവിതത്തിന്റെ അൻപതാം വർഷം ആഘോഷിക്കുന്ന വീഡിയോ പരമ്പരയുടെ ഉദ്ഘാടനവും ഇന്ന് നടക്കും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്യും. വൈകിട്ട് 3.30ന് ടാഗോർ തിയേറ്ററിലെ ഓപ്പൺ ഫോറം വേദിയിലാണ് വീഡിയോ പരമ്പര പ്രകാശനം ചെയ്യുന്നത്. അടൂർ ഗോപാലകൃഷ്ണൻ, വീഡിയോയുടെ എഡിറ്ററും നിർമ്മാതാവുമായ വി കെ ചെറിയാൻ, മലയാളം സീരീസ് എഡിറ്റർ കെ.എൻ ഷാജി തുടങ്ങിയവർ പങ്കെടുക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News