Kerala weather: ശക്തമായ കാറ്റും മോശം കാലവസ്ഥയും; മത്സ്യബന്ധനം പാടില്ലെന്ന് നിർദേശം

Kerala weather updates: ചൊവ്വാഴ്ച വരെ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 9, 2023, 06:56 PM IST
  • സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി.
  • യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങൾക്ക് ഇനിയുള്ള 52 ദിവസങ്ങൾ വിശ്രമമായിരിക്കും.
  • ഈ ദിവസങ്ങൾ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ദുരിതകാലമായിരിക്കും.
Kerala weather: ശക്തമായ കാറ്റും മോശം കാലവസ്ഥയും; മത്സ്യബന്ധനം പാടില്ലെന്ന് നിർദേശം

തിരുവനന്തപുരം: ജൂൺ 13 (ചൊവ്വാഴ്ച) വരെ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച വരെ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശമുണ്ട്.

ഇന്ന് (ജൂൺ 9) മധ്യ - കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 160 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും രാത്രിയോടെ കാറ്റിന്റെ വേഗത ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ  145 മുതൽ 155 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 170 കിലോമീറ്റർ വരെയും മാറി വരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ALSO READ: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യത

നാളെ (ജൂൺ 10) മധ്യ-കിഴക്കൻ  അറബിക്കടൽ അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ  മണിക്കൂറിൽ 145 മുതൽ 155 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 170 കിലോമീറ്റർ വരെയും വേഗതയിൽ അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്.  വടക്ക്-കിഴക്കൻ   അറബിക്കടലിനോട് ചേർന്ന പ്രദേശങ്ങളിൽ മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 90 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

ജൂൺ 11ന്  മധ്യ-കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്നുള്ള  മധ്യ പടിഞ്ഞാറൻ  അറബിക്കടൽ എന്നിവിടങ്ങളിൽ  മണിക്കൂറിൽ 135 മുതൽ 145 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 160 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്. വൈകിട്ടോടെ കാറ്റിന്റെ വേഗത ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ  130 മുതൽ 140കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 155 കിലോമീറ്റർ വരെയും മാറി വരാൻ സാധ്യതയുണ്ട്.

ജൂൺ 12ന് വടക്ക്-കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്നുള്ള മധ്യ , വടക്ക്-പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ150 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്. വൈകിട്ടോടെ കാറ്റിന്റെ വേഗത ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ  120 മുതൽ 130 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 145 കിലോമീറ്റർ വരെയും മാറി വരാൻ സാധ്യതയുണ്ട്.

ജൂൺ 13ന് വടക്ക്-കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്നുള്ള മധ്യ , വടക്ക്-പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 140 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ജൂൺ 14ന് അറബിക്കടലിന്റെ മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 140 കിലോമീറ്റർ വരെയും വേഗതയിൽ അതി ശക്തമായ കാറ്റിനും മധ്യ അറബിക്കടൽ  പ്രദേശങ്ങളിൽ മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 90 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായും കേന്ദ്രകാലാവസ്ഥവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് നിർദേശിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News