തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം (Padmanabhaswamy temple) സന്ദര്‍ശിച്ച് ഇന്ത്യയുടെ വനിത ബോക്‌സർ (Indian Boxer) ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ (Lovlina Borgohain). കസവു മുണ്ടുടുത്ത് ക്ഷേത്രത്തിലെത്തിയ ചിത്രങ്ങൾ ലവ്‌ലിന തന്നെയാണ് ആരാധകർക്കായി സോഷ്യൽ മീഡിയയിൽ (Social Media) പോസ്റ്റ് ചെയ്തത്. ടോക്യോ ഒളിമ്പിക്‌സില്‍ (Tokyo Olympics) ഇന്ത്യക്കായി വെങ്കലം നേടിയ താരമാണ് ലവ്‌ലിന.
Visited Padmanabhaswamy temple in Thiruvananthapuram and sought blessings. pic.twitter.com/8SwgQZMpPP
— Lovlina Borgohain (@LovlinaBorgohai) October 8, 2021
കേരള സര്‍വകലാശാല സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പ് വിതരണച്ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാനായിരുന്നു താരം തിരുവനന്തപുരത്ത് എത്തിയത്. സെനറ്റ് ഹാളിലാണ് സ്‌കോളര്‍ഷിപ്പ് വിതരണച്ചടങ്ങ് നടത്തിയത്.
വ്യാഴാഴ്ച വൈകിട്ട് 6.15ന് പരിശീലക സന്ധ്യ ഗുരുംഗിനൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ലവ്‌ലിനയെ കേരള യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ.ജയരാജന്‍ ഡേവിഡിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
Also Read: Lovely Lovlina! ബോക്സിംഗിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ ലവ്‌ലീന ബോർഗോഹെയ്ൻ
ഇന്നലെ ആറേകാലിന് പരിശീലക സന്ധ്യ ഗുരുംഗിനൊപ്പം ഇൻഡിഗോ വിമാനത്തിലെത്തിയ ലവ്‌ലിനയെ കേരള യൂണി.ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഇൻ ചാർജ് ഡോ.ജയരാജൻ ഡേവിഡിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. മാസ്കോട്ട് ഹോട്ടലിലാണ് ഒളിമ്പിക് മെഡലിസ്റ്റിന് താമസമൊരുക്കിയത്.
എം.സി മേരികോമിന് (Mary Kom) ശേഷം ഒളിമ്പിക്സിൽ മെഡൽ (Olympics Medal) നേടുന്ന ഇന്ത്യൻ വനിതാ ബോക്സിംഗ് (Indian Boxer) താരമാണ് ലവ്‌ലിന. അസം സ്വദേശിയാണ് ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ (Lovlina Borgohain). വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തിലാണ് ലവ്‌ലിന ഒളിമ്പിക്‌സില്‍ വെങ്കലം നേടിയത്. സെമി ഫൈനലില്‍ തുര്‍ക്കിയുടെ (Turkey) ബുസനാസ് സര്‍മെനേലിയോട് ഇന്ത്യന്‍ താരം തോല്‍ക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...