കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പാർട്ടി സ്ഥാനത്തെച്ചൊല്ലിയുണ്ടായ തർക്കം കൂടുതൽ രൂക്ഷമാകുന്നു. സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് വിമത നേതാക്കൾ വിട്ടുനിന്നു. ഫ്രാൻസിസ് ജോർജ് വിഭാഗമാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നത്.
അനാരോഗ്യം കാരണമാണ് ചടങ്ങിലെത്താത്തതെന്നാണ് ഫ്രാൻസിസ് ജോർജ് വിശദീകരിച്ചത്. എന്നാൽ, പാർട്ടി സ്ഥാനം സംബന്ധിച്ച് ഉയർന്ന തർക്കങ്ങളാണ് തീരുമാനത്തിന് കാരണമെന്നാണ് സൂചന.
ALSO READ: UDFന്‍റെ താക്കീതിന് പുല്ലുവില, Jose K Mani ഇടതുമുന്നണിയിലേയ്ക്ക്... പ്രഖ്യാപനം ഉടന്‍
നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും പാർട്ടി സ്ഥാനം സംബന്ധിച്ച തർക്കം ഉയർന്ന് വന്നിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് ഇക്കാര്യം ചർച്ചയായില്ല. അതിന് ശേഷം മോൻസ് ജോസഫ് അടക്കമുളള നേതാക്കൾക്ക് ഉയർന്ന സ്ഥാനം കൊടുത്തതാണ് ഫ്രാൻസിസ് ജോർജ് വിഭാഗത്തെ ചൊടിപ്പിച്ചത്.
മുതിർന്ന നേതാവായ ഫ്രാൻസിസ് ജോർജിനെ പരിഗണിച്ചില്ലെന്നാണ് വിമത നേതാക്കൾ ഉയർത്തുന്ന പ്രശ്നം. അതേ സമയം പാർട്ടിയിൽ നിലവിൽ പ്രശ്നങ്ങളില്ലെന്നും തെരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്നുമാണ് അധ്യക്ഷൻ പിജെ ജോസഫ് വിശദീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.