ഇവയ്ക്ക് പിഴ ഒടുക്കിയതായി മന്ത്രി ജി ആർ അനിൽ പറഞ്ഞു. വ്യാപാര രംഗവുമായി ബന്ധപ്പെട്ടു പൊതുജനങ്ങൾക്കുള്ള പരാതികൾ സർക്കാർ ഗൗരവത്തോടെയാണു കാണുന്നത്.
ഉപഭോക്താക്കൾ വാങ്ങുന്ന സാധനങ്ങളുടെ കൃത്യമായ വിലവിവരം രേഖപ്പെടുത്തി ബില്ല് നൽകുന്ന രീതി കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അളവുതൂക്ക ഉപകരണങ്ങളുടെ മുദ്രപതിപ്പിക്കുന്നതിനായി പിഴത്തുകയിൽ ഇളവു നൽകി സംഘടിപ്പിക്കുന്ന അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
Read Also: ഇന്ത്യൻ പ്രവാസിക്ക് ഖത്തർ ബിഗ് ടിക്കറ്റിൽ 62 ലക്ഷം; സമ്മാനം മകൻ തിരഞ്ഞെടുത്ത ടിക്കറ്റിന്
ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന തുടരുകയാണ്. ന്യൂനതകൾ കണ്ടെത്തിയ സ്ഥലത്ത് ഇവ പരിഹരിക്കാൻ നൽകിയ സമയപരിധിക്കു ശേഷം വീണ്ടും പരിശോധന നടത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് അളവുതൂക്ക ഉപകരണങ്ങളുടെ മുദ്രപതിപ്പിക്കൽ സംബന്ധിച്ച പുനഃപരിശോധനാ നടപടികൾ കുടിശികയായവർക്കായാണ് ഇപ്പോൾ എല്ലാ ജില്ലകളിലും അദാലത്ത് നടത്തുന്നത്.
Also Read: സമ്മർ ഇൻ ബത്ലഹേമിന്റെ രണ്ടാം ഭാഗം വരുന്നു; മഞ്ജുവും ഉണ്ടാകും; പ്രഖ്യാപനവുമായി നിർമ്മാതാവ്
പിഴത്തുകയിൽ വലിയ ഇളവു നൽകി സംഘടിപ്പിക്കുന്ന അദാലത്ത് പരമാവധി പ്രയോജനപ്പെടുത്തണം.ലീഗൽ മെട്രോളജി വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കും. വരുന്ന അഞ്ചു വർഷത്തിനകം സംസ്ഥാനത്തെ എല്ലാ ലീഗൽ മെട്രോളജി ഓഫിസുകളും വാടക കെട്ടിടങ്ങളിൽനിന്നു സ്വന്തം കെട്ടിടത്തിലേക്കോ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്കോ മാറ്റണമെന്നും മന്ത്രി നിർദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...