കുമ്മനം രാജശേഖരന്‍ നടത്താനിരുന്ന ജനരക്ഷായാത്ര വീണ്ടും മാറ്റി

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര വീണ്ടും മാറ്റി. അമിത് ഷായുടെ അസൌകര്യം കണക്കിലെടുത്താണ് ഇത്തവണ യാത്ര മാറ്റിയെതെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം ഏഴാം തീയതി നടത്താനിരുന്ന യാത്രയാണ് ഒക്ടോബറിലേക്ക് മാറ്റിയത്. പുതിയ തീയതി നിശ്ചയിച്ചിട്ടില്ല.

Last Updated : Aug 29, 2017, 07:08 PM IST
കുമ്മനം രാജശേഖരന്‍ നടത്താനിരുന്ന ജനരക്ഷായാത്ര വീണ്ടും മാറ്റി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര വീണ്ടും മാറ്റി. അമിത് ഷായുടെ അസൌകര്യം കണക്കിലെടുത്താണ് ഇത്തവണ യാത്ര മാറ്റിയെതെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം ഏഴാം തീയതി നടത്താനിരുന്ന യാത്രയാണ് ഒക്ടോബറിലേക്ക് മാറ്റിയത്. പുതിയ തീയതി നിശ്ചയിച്ചിട്ടില്ല.

ചുവപ്പ്-ജിഹാദി ഭീകരതയ്ക്കെതിരെ കുമ്മനം നയിക്കുന്ന ജന രക്ഷായാത്രയുടെ ഭാഗമായി കല്യാശ്ശേരി മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ചിരുന്നു.

സപ്തംബര്‍ 7 ന് രാവിലെ 10 മണിക്ക് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യാനിരുന്ന ജനരക്ഷായാത്ര ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബിജെപി സംസ്ഥാന ഘടകം.

Trending News