തിരുവനന്തപുരം: കൈരളി ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവ്.മുതിര്‍ന്ന അഭിഭാഷകന്‍ എംകെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകനും ആവും. പ്രതിഫലം കൂടാതെയാണ് ഇരുവരുടെയും നിയമനം. മന്ത്രി യോഗത്തിന്റെതായിരുന്നു തീരുമാനം ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ്മയെ പ്രസ് അഡൈ്വസറായി നിയമിച്ചതിനു പുറമെയാണിത്. ദേശാഭിമാനിയുടെ കണ്ണൂര്‍ ലേഖകനായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ച ബ്രിട്ടാസ് എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. വരും എല്ലാം ശരിയാകും എന്ന പ്രചാരണത്തിന്റെ ശില്‍പി ബ്രിട്ടാസായിരുന്നു. ദേശാഭിമാനി ഡല്‍ഹി ബ്യൂറോ ചീഫായിരിക്കെയാണു കൈരളി ചാനലിന്റെ മാനേജിങ് ഡയറക്ടറായി നിയമിതനായത്. ഇടക്കാലത്ത് കൈരളി ചാനലില്‍ നിന്നും രാജിവെച്ച് സ്റ്റാര്‍ ടിവി ശൃംഖലയുടെ ഉമസ്ഥയിലുള്ള ഏഷ്യാനെറ്റ് ഗ്ലോബലിന്റെ ബിസിനസ് ഹെഡ്ഡായി പ്രവര്‍ത്തിച്ചു. പിന്നീട് വീണ്ടും കൈരളിയിലേക്ക് മടങ്ങിയെത്തി.കൈരളി, പീപ്പിള്‍, വി തുടങ്ങിയ ചാനലുകള്‍ ഉള്‍ക്കൊള്ളുന്ന മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ് ജോണ്‍ ബ്രിട്ടാസ്. മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ നടത്തിയ ആദ്യ ഡല്‍ഹി സന്ദര്‍ശനത്തില്‍ ബ്രിട്ടാസ് അനുഗമിച്ചിരുന്നു.
നിയമസഭാ മുന്‍സെക്രട്ടറി എന്‍.കെ. ജയകുമാറിനെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.സിയാല്‍ എംഡിയായിരുന്ന വിജെ കുര്യനെ ജലവിഭവ സെക്രട്ടറിയാക്കാനും ധാരണയായി. ടി ഭാസ്‌കരനെ ലാന്റ് ബോര്‍ഡ് സെക്രട്ടറിയായി ചുമതലപ്പെടുത്തിയിട്ടുണ്ട്.