കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു: Krishna Kumar G

തന്റെ മണ്ഡലത്തിൽ വിജയിച്ച ഇടത് സ്ഥാനാർത്ഥി ആന്റണി രാജുവിനും എൽഡിഎഫിനും അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു.     

Written by - Zee Malayalam News Desk | Last Updated : May 2, 2021, 08:56 PM IST
  • പരാജയത്തിൽ പ്രതികരണവുമായി ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ
  • വിജയിച്ച ഇടത് സ്ഥാനാർത്ഥി ആന്റണി രാജുവിനും എൽഡിഎഫിനും അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു.
  • കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നുവെന്നും കൃഷ്ണകുമാർ പറഞ്ഞു.
കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു: Krishna Kumar G

Kerala Assembly Election: തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ.  മാത്രമല്ല തന്റെ മണ്ഡലത്തിൽ വിജയിച്ച ഇടത് സ്ഥാനാർത്ഥി ആന്റണി രാജുവിനും എൽഡിഎഫിനും അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു.   

വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നുവെന്നും തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാർ തന്ന സ്നേഹത്തിനും തന്നിലർപ്പിച്ച വിശ്വാസത്തിനും നന്ദിയുണ്ടെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.  തന്റെ ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം കൃഷ്ണകുമാർ കുറിച്ചത്. 

Also Read: Kerala Assembly Election 2021 Result Live: വട്ടിയൂർക്കാവിൽ വികെ പ്രശാന്തിന് വിജയം 

തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു കൃഷ്ണകുമാർ. ഇവിടെ വിജയിച്ചത് എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി രാജുവായിരുന്നു.  34020 വോട്ടുകളാണ് ആന്റണി രാജു നേടിയത്.  പിന്നാലെ 30724 വോട്ടുകളുമായി സിറ്റിങ് എംഎൽഎ കൂടിയായ വിഎസ് ശിവകുമാറും, 27865 വോട്ടുകൾ നേടി കൃഷ്ണകുമാർ മൂന്നാമതും എത്തി.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News