COVID-19: സംസ്ഥാനത്ത് കോവിഡ് മൂലം 24 പേര്‍കൂടി മരണപ്പെട്ടു, ഇതുവരെ മരിച്ചത് 2,095 പേര്‍

കേരളത്തില്‍ ഇന്ന് പുതുതായി  5,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 

Last Updated : Nov 24, 2020, 06:50 PM IST
  • കേരളത്തില്‍ ഇന്ന് പുതുതായി 5,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
  • 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 (COVID-19) മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2,095 ആയി.
COVID-19:  സംസ്ഥാനത്ത് കോവിഡ് മൂലം  24 പേര്‍കൂടി മരണപ്പെട്ടു, ഇതുവരെ മരിച്ചത്  2,095   പേര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി  5,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന   5,149  പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ്‌  ഉണ്ടാവുന്നതിലൂടെ   രോഗ വ്യാപനത്തിന്‍റെ വ്യാപ്തി കുറയ്ക്കാന്‍ സാധിക്കുന്നുവെന്നത്  ആശാവഹമാണ്. 

24  മരണങ്ങളാണ് ഇന്ന് കോവിഡ്-19  (COVID-19) മൂലമാണെന്ന് സ്ഥിരീകരിച്ചത്.  ഇതോടെ ആകെ മരണം 2,095 ആയി. 

Also read: COVID update: 5,420 പേര്‍ക്കുകൂടി കോവിഡ്, ജാഗ്രത കൈവെടിയരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം പുന്നമൂട് സ്വദേശിനി ആലിസ് (64), പഴയകട സ്വദേശി വിന്‍സന്റ് രാജ് (63), പത്താംകല്ല് സ്വദേശി മുഹമ്മദ് ഹുസൈന്‍ (65), വര്‍ക്കല സ്വദേശിനി ഇന്ദിര (65), കൊല്ലം ഉമയനല്ലൂര്‍ സ്വദേശി നാരായണ പിള്ള (86), കരുനാഗപ്പള്ളി സ്വദേശി വിജയന്‍ (60), ആലപ്പുഴ ചുങ്കം സ്വദേശി ഗോപിനാഥ് (90), ചേര്‍ത്തല സ്വദേശി കൃഷ്ണദാസ് (67), ആലപ്പുഴ സ്വദേശി എ.എം. ബഷീര്‍ (76), കുത്തിയതോട് സ്വദേശി കുട്ടന്‍ (62), ചേര്‍ത്തല സ്വദേശി തങ്കപ്പന്‍ (85), കുട്ടനാട് സ്വദേശി മാധവന്‍ പിള്ള (70), ചിങ്ങോലി സ്വദേശിനി ദേവകി (62), കോട്ടയം പാല സ്വദേശിനി മേഴ്സി തോമസ് (40), കുന്നം സ്വദേശി സ്വദേശിനി ജയനി (48), എറണാകുളം എടവനാട് സ്വദേശിനി നബീസ (75), തലക്കോട് സ്വദേശി കെ.കെ. കൃഷ്ണന്‍കുട്ടി (62), പാലക്കാട് നാട്ടുകാല്‍ സ്വദേശി സുലൈമാന്‍ (48), കിഴക്കുംപുറം സ്വദേശിനി പാറുകുട്ടി (78), തൃശൂര്‍ എരുമപ്പെട്ടി സ്വദേശി ലോനപ്പന്‍ (75), കൈപ്പമംഗലം സ്വദേശി ജോണ്‍ (72), വെള്ളാനിക്കര സ്വദേശി ലോനപ്പന്‍ (72), മലപ്പുറം സ്വദേശിനി ഉണ്ണോലി (61), കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനി സഫിയ (60) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2095 ആയി. 

Also read: കോവിഡ്‌ വ്യാപനം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ അടിയന്തിര യോഗം

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,752 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,902 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,850 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1489 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

Trending News