Covid| കോളേജ് അടക്കുമോ? പഠനം ഓൺലൈനാക്കുന്ന കാര്യം ആലോചനയിൽ-മന്ത്രി ആർ.ബിന്ദു

നിലവിൽ ഒന്നാം ക്സാസുമുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് 21 മുതൽ ഡിജിറ്റൽ/ ഒാൺലൈൻ ക്സാസുകളിൽ പങ്കെടുത്താൽ മതി.

Written by - Zee Malayalam News Desk | Last Updated : Jan 18, 2022, 08:35 PM IST
  • പഠനം ഓൺലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്
  • ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പാൽമാർക്ക് നിർദ്ദേശം
  • സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ചും കഴിഞ്ഞ ദിവസം ചില മാർഗ നിർദ്ദേശങ്ങൾ പങ്കുവെച്ചിരുന്നു
Covid| കോളേജ് അടക്കുമോ? പഠനം ഓൺലൈനാക്കുന്ന കാര്യം ആലോചനയിൽ-മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്താകെ കോവിഡ് വ്യാപനം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ കലാലയങ്ങൾ അടച്ചിടുന്ന കാര്യം ആലോചിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

പഠനം ഓൺലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിർദ്ദേശംകൂടി പരിഗണിച്ചാവും തീരുമാനമെന്ന് വ്യക്തമാക്കിക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പാൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് - മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

കഴിഞ്ഞ ദിവസം സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ചും ചില മാർഗ നിർദ്ദേശങ്ങൾ പങ്കുവെച്ചിരുന്നു.നിലവിൽ ഒന്നാം ക്സാസുമുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് 21 മുതൽ ഡിജിറ്റൽ/ ഒാൺലൈൻ ക്സാസുകളിൽ പങ്കെടുത്താൽ മതി.

അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരമായി സ്ഥിതിയിലാണ്. സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസര്‍ഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News