തിരുവനന്തപുരം: ഇനി ഡ്രൈവിങ്ങ് ടെസ്റ്റിനായി ഓട്ടമാറ്റിക് അല്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങളും പറ്റും. സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണറുടേതാണ് ഉത്തരവ്. ലൈസൻസ് എടുക്കുന്നത് ഓട്ടമാറ്റിക് വാഹനമായിരുന്നാലും ലൈസൻസ് ലഭിച്ചാൽ ഗിയറുള്ള വാഹനവും ഓടിക്കുന്നതിനു തടസ്സമില്ലെന്നതാണ് പ്രത്യേകത.
കാറുകൾ മുതൽ ട്രാവലർ വരെ 7500 കിലോയിൽ താഴെ ഭാരമുള്ള ലൈറ്റ് മോട്ടർ വെഹിക്കിൾ വിഭാഗം ലൈസൻസിനാണ് ഇൗ വ്യവസ്ഥ നടപ്പാക്കുന്നത്. നേരത്തെ സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് കേന്ദ്രസർക്കാർ നിയമം മാറ്റിയെങ്കിലും കേരളത്തിൽ നടപ്പായിരുന്നില്ല. ഓട്ടമാറ്റിക് കാറും ഇലക്ട്രിക് കാറുമായി ഡ്രൈവിങ് ടെസ്റ്റിന് എത്തുന്നവരെ പങ്കെടുപ്പിക്കില്ലെന്ന നിലപാട് ഉദ്യോഗസ്ഥർ സ്വീകരിച്ചിരുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ നിരവധി പേർക്ക് ഇത് ഗുണം ചെയ്യും.
കൊടുംചൂടിൽ ആശ്വാസം; സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 12 ജില്ലകളിൽ ഇന്ന് വേനൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. കണ്ണൂരും കാസർഗോഡും ഒഴികെയുള്ള ജില്ലകളിൽ നേരിയ വേനൽ മഴയുണ്ടാകും. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
അടുത്ത ദിവസങ്ങളിൽ തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളിലും മഴയുണ്ടാകും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ ചൂടിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ 38 ഡിഗ്രി സെൽഷ്യസായിരുന്ന ചൂട് 36 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പാലക്കാട്, കോട്ടയം, കോഴിക്കോട്, പുനലൂർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...