Kerala Government: ഇനി സ്ക്രീനിൽ; ഭരണ നേട്ടങ്ങൾ അഞ്ച് സംസ്ഥാനങ്ങളിൽ പ്രദർശിപ്പിക്കാൻ തീരുമാനം

കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ സിനിമ തിയറ്ററുകളിൽ സർക്കാരിൻ്റെ നേട്ടങ്ങളും പദ്ധതികളും പ്രദർശിപ്പിക്കും.

Written by - Zee Malayalam News Desk | Last Updated : Aug 13, 2024, 02:23 PM IST
  • 100 തിയറ്ററുകളില്‍ 28 ദിവസം വരെ പരസ്യം നല്‍കും.
  • പൊതുവായ നേട്ടങ്ങള്‍, ഭരണ നേട്ടങ്ങള്‍, വികസന-ക്ഷേമ പദ്ധതികള്‍ എന്നിവ ഉൾപ്പെടുത്തും
  • അന്തര്‍ സംസ്ഥാന പബ്ലിക്ക് റിലേഷന്‍ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് പരസ്യത്തിനായുള്ള തുക വിനിയോഗിക്കുക.
Kerala Government: ഇനി സ്ക്രീനിൽ; ഭരണ നേട്ടങ്ങൾ അഞ്ച് സംസ്ഥാനങ്ങളിൽ പ്രദർശിപ്പിക്കാൻ തീരുമാനം

സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിക്കാൻ തീരുമാനം. സർക്കാരിന്റെ നേട്ടങ്ങളും പദ്ധതികളും ഉൾപ്പെടുത്തി കൊണ്ടുള്ള പരസ്യം അഞ്ച് സംസ്ഥാനങ്ങളിലെ സിനിമ തിയറ്ററുകളിൽ പ്രദർശിപ്പിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിക്കാൻ തീരുമാനം. സർക്കാരിന്റെ നേട്ടങ്ങളും പദ്ധതികളും ഉൾപ്പെടുത്തി കൊണ്ടുള്ള പരസ്യം അഞ്ച് സംസ്ഥാനങ്ങളിലെ സിനിമ തിയറ്ററുകളിൽ പ്രദർശിപ്പിക്കും. കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളെയാണ് പരസ്യം നൽകാൻ തിരഞ്ഞെടുത്തത്.  മലയാളികള്‍ കൂടുതലുള്ള സംസ്ഥാനമായതിനാലാണ് ഈ അഞ്ച് സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തതെന്ന് ഉത്തരവില്‍ പറയുന്നു.

Read Also: സ്വർണവില കുതിക്കുന്നു; ഇന്ന് വർധിച്ചത് 760 രൂപ!

സംസ്ഥാന സര്‍ക്കാരിന്റെ പൊതുവായ നേട്ടങ്ങള്‍, ഭരണ നേട്ടങ്ങള്‍, വികസന-ക്ഷേമ പദ്ധതികള്‍ തുടങ്ങിയവ ഉൾപ്പെടുത്തി ഒന്നര മിനിറ്റുള്ള വീഡിയോ പരസ്യമാണ് നല്‍കുന്നത്. ഇതിനായി 18.19 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കി. ഈ സംസ്ഥാനങ്ങളിലെ 100 തിയറ്ററുകളില്‍ 28 ദിവസം വരെ പരസ്യം നല്‍കും. അന്തര്‍ സംസ്ഥാന പബ്ലിക്ക് റിലേഷന്‍ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് പരസ്യത്തിനായുള്ള തുക വിനിയോഗിക്കുക.

സാറ്റലൈറ്റ് ലിങ്ക് വഴി തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന പിആര്‍ഡിയുടെ എംപാനല്‍ഡ് ഏജന്‍സികളായ ക്യൂബ്, യു.എഫ്.ഒ എന്നിവയെ ചുമതലപ്പെടുത്താനാണ് തീരുമാനം. വികസനത്തിന്റെ കേരള മോഡൽ വിശദീകരിക്കുന്നതാണ് പരസ്യം. ഒറ്റ തവണ പ്രദര്‍ഷനത്തിനായി 162 രൂപയാണ് നല്‍കുക. 

എൻ ഐ ആർ എഫ് റാങ്കിം​ഗ്; കേരളത്തിലെ സർവകലാശാലകൾക്ക് മികച്ച നേട്ടം

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിലെ ദേശീയ റാങ്കിങ് സൂചിപ്പിക്കുന്ന എൻ ഐ ആർ എഫ് (National Institutional Ranking Framework) പട്ടികയിൽ ‌മികച്ച പ്രകടനം കാഴ്ച വച്ച് കേരളത്തിലെ സർവകലാശാലകളും കലാലയങ്ങളും. മികച്ച സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റിൽ 9 ഉം 10 ഉം 11 ഉം റാങ്കുകൾ കേരളത്തിലെ സർവകലാശാലകൾക്കാണ്. കേരള സർവകലാശാല 9-ാം റാങ്കും, കൊച്ചിൻ സർവകലാശാല 10-ാം റാങ്കും, മഹാത്മാഗാന്ധി സർവകലാശാല 11-ാം റാങ്കും കാലിക്കറ്റ് സർവകലാശാല 43-ാം റാങ്കുമാണ് കരസ്ഥമാക്കിയിട്ടുള്ളത്.

രാജ്യത്തെ സർവകലാശാലകളുടെ മാത്രമായിട്ടുള്ള റാങ്കിങ് പട്ടിക പരിശോധിക്കുമ്പോൾ കേരളത്തിലെ പ്രധാന സർവകലാശാലകളായ കേരള സർവകലാശാല 21-ാം റാങ്കും, കുസാറ്റ് 34-ാം റാങ്കും, മഹാത്മാഗാന്ധി സർവകലാശാല 37ാം റാങ്കും, കാലിക്കറ്റ് സർവകലാശാല 89-ാം കരസ്ഥമാക്കിയിട്ടുണ്ട്. 

Read Also:കാട്ടാക്കടയിൽ സിപിഎം പാർട്ടി ഓഫീസിനു നേരെ ആക്രമണം; 4 പേർ അറസ്റ്റിൽ

കോളേജുകളുടെ പട്ടികയിൽ ആദ്യ 100 ൽ 16 കോളേജുകളും ആദ്യ 200 ൽ 42 കോളേജുകളും ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ 300 ൽ 71 കോളേജുകളാണ് കേരളത്തിൽ നിന്നും ഉൾപ്പെട്ടിട്ടുള്ളത്. ആദ്യ 100ൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് (റാങ്ക് - 22), ഗവ. വിമൻസ് കോളേജ് (റാങ്ക് - 49), എറണാകുളം മഹാരാജാസ് കോളേജ് (റാങ്ക് -53), പാലക്കാട് വിക്ടോറിയ കോളേജ് (റാങ്ക് -84) എന്നീ 4 ഗവൺമെന്റ് കോളേജുകളും ആദ്യ 150 ൽ ഈ നാല് കോളേജുകൾക്ക് പുറമേ ബ്രണ്ണൻ കോളേജ്, ആറ്റിങ്ങൽ ഗവ കോളേജ്, കോഴിക്കോട് മീൻചന്ത ആർട്‌സ് & സയൻസ് കോളേജ്, കോട്ടയം ഗവ. കോളേജ് എന്നിവയും 151 മുതൽ 200 ബാന്റിൽ നെടുമങ്ങാട് ഗവ കോളേജും പട്ടാമ്പി ഗവ കോളേജും ഉൾപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News