മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ തീരുമാനം

വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി എറണാകുളം കളക്ടര്‍ക്ക്  നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  

Last Updated : Feb 21, 2020, 02:58 PM IST
  • വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി എറണാകുളം കളക്ടര്‍ക്ക് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ തീരുമാനം

കൊച്ചി: മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്.  

വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി എറണാകുളം കളക്ടര്‍ക്ക്  നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മോഹന്‍ലാലും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും സര്‍ക്കാരിന് നല്‍കിയ അപേക്ഷകള്‍ പരിഗണിച്ചാണ് ക്ലീന്‍ചിറ്റ് നല്‍കിയതെന്നാണ് വിവരം.  2016 ജനുവരി 31നും 2019 സെപ്റ്റംബര്‍ 20നുമായി മോഹന്‍ലാല്‍ രണ്ട് അപേക്ഷകള്‍ നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ആണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സര്‍ക്കാരിന് കത്തയച്ചത്. വിഷയത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് ഫെബ്രുവരി ഏഴിന് ചീഫ് സെക്രട്ടറി കത്തെഴുതിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസ് പിന്‍വലിക്കുന്നതിന് സര്‍ക്കാരിന് മറ്റ് പരാതികളൊന്നുമില്ലെന്ന് കത്തില്‍ പറയുന്നുണ്ട്. കളക്ടര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കോ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്കോ നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

Trending News