തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലങ്ങൾ വെബ്സൈറ്റുകളിൽ ലഭ്യമാണ്. വളരെ വലിയ വിവാദങ്ങൾക്കും ആശങ്കകൾക്കും ഒടുവിലാണ് പരീക്ഷ ഫലങ്ങൾ എത്തിയത്.
ക്ലാസുകൾ നേരത്തെ തുടങ്ങിയിരുന്നെങ്കിലും സെപ്റ്റംബർ 24 മുതൽ 18 വരെയായിരുന്നു സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ നടത്തിയത്. ആദ്യം ഒാൺലൈൻ വേണമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം പരീക്ഷ ഒാഫ് ലൈനായാണ് നടത്തിയത്.
Also Read: Kerala School timings | സ്കൂൾ പഠനസമയം വൈകുന്നേരം വരെയാക്കും, വിദ്യാഭ്യാസവകുപ്പിന്റെ യോഗത്തിൽ ധാരണ
നാല് ലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. കഴിഞ്ഞ തവണ പ്ലസ് വൺ വിജയശതമാനം 85.1 ശതമാനമായിരുന്നു. എന്നാൽ ഇത്തവണ ഇത് എത്രെയെന്ന് വ്യക്തമായിട്ടില്ല.
ഫലം പരിശോധിക്കാനുള്ള വെബ് സൈറ്റുകൾ
ഫലത്തിനായി വിദ്യാർഥികൾക്ക് results.kite.kerala.gov.in, results.itschool.gov.in, prd.kerala.gov.in എന്നീ വെബ്സൈറ്റുകൾ എന്നിവ സന്ദർശിക്കാം. www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in എന്ന സൈറ്റുകളിലും ഫലങ്ങൾ ലഭ്യമാണ്.
പ്രധാനമായും അറിഞ്ഞിരിക്കേണ്ടുന്നത്
പുനര്‍മൂല്യനിര്‍ണയം (Re Valuation), ഉത്തരക്കടലാസിന്റെ പകര്‍പ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഡിസംബര്‍ 2 നകം വിദ്യാര്‍ഥികള്‍ അപേക്ഷിക്കണം. പ്രിന്‍സിപ്പല്‍മാര്‍ ഡിസംബര്‍ 3 നകം അപേക്ഷ അപ്ലോഡ് ചെയ്യണം. പുനര്‍മൂല്യനിര്‍ണയത്തിന് 500 രൂപയും, സൂക്ഷ്മ പരിശോധയ്ക്ക് 100 രൂപയും, ഫോട്ടോകോപ്പിക്ക് 300 രൂപയുമാണ് പേപ്പര്‍ ഒന്നിന് ഫീസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...