തിരുവനന്തപുരം: കാലവർഷം തുടങ്ങിയെങ്കിലും മഴയുടെ അളവിൻറെ കാര്യത്തിൽ ഇപ്പോഴും സംസ്ഥാനം പുറകിലാണ്. കഴിഞ്ഞ 48 വർഷത്തിനിടയിൽ
ഏറ്റവും കുറവ് മഴ ലഭിച്ചത് ജൂൺ മാസത്തിലാണ്. നാഷണൽ സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ ഗവേഷകൻ രാജീവൻ ഏരികുളം പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചാൽ കഴിഞ്ഞ കുറച്ച് നാളുകളായി കേരളത്തിൽ ഉണ്ടായിട്ടുള്ള മഴകുറവ് സംബന്ധിച്ചുള്ള യഥാർത്ഥ ചിത്രം വ്യക്തമാവും.
പോസ്റ്റിൻറെ പൂർണ രൂപം
അവസാനിക്കുന്നത് കേരളത്തിൽ കഴിഞ്ഞ 48 വർഷത്തിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ ' മാസം.122 വർഷത്തിനിടയിൽ ഏറ്റവും കുറവ് മഴ ലഭിച്ച നാലാമത്തെ ജൂൺ മാസമായി 2022.കേരളത്തിൽ ജൂണിലെ മഴ ഏറ്റവും കുറവ് 48 വർഷത്തിന് ശേഷം ഈ വർഷം.
ജൂൺ 30വരെ പെയ്തത് 308.6 മില്ലിമീറ്റർ. കേരളത്തിൽ ജൂണിൽ ശരാശരി ലഭിക്കേണ്ടത് 648. 3മില്ലിമീറ്റർ ആണ്. ഇതുവരെ 52% കുറവ്. മലയോര ജില്ലകളായ ഇടുക്കി ( 68%) പാലക്കാട് (66%), വയനാട് ( 60%) എന്നീ ജില്ലകളിൽ ആണ് ഏറ്റവും കുറവ് മഴ ലഭിച്ചത് . 1974നു ശേഷം ആദ്യമായാണ് ജൂണിൽ ഇത്രയും കുറവ് മഴ ലഭിക്കുന്നത്. 266.9 മില്ലിമീറ്റർ മഴ ആയിരുന്നു 1974 ലഭിച്ചത്. 1983 ( 322.8 mm),2019 ( 359 mm) 2013 ൽ ആയിരുന്നു ജൂണിൽ ഏറ്റവും കൂടുതൽ മഴ കിട്ടിയത് അന്ന് 1042.
7 മില്ലിമീറ്റർ മഴ ആണ് ജൂൺ മാസത്തിൽ മാത്രം പെയ്തത്.സാധാരണ ജൂലൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലവർഷ മഴ ലഭിക്കേണ്ട മാസമാണ് ജൂൺ. എന്നാൽ കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ജൂണിൽ മഴ കുറയുന്നത് പതിവായി.*ജൂൺ മാസത്തിൽ സംസ്ഥാനത്തു ഓരോ ദിവസവും ശരാശരി 22 mm മഴ ലഭിക്കേണ്ട സ്ഥാനത്തു ഇത്തവണ ലഭിച്ചത് 10 mm മാത്രം.
ഇത്തവണ ജൂണിൽ ആകെ ഒരു ന്യുന മർദ്ദമാണ് രൂപപ്പെട്ടത് ( അറബികടലിൽ മഹാരാഷ്ട്ര തീരത്തിനു സമീപം). അത് കേരളത്തിലെ മഴയെ ചെറിയതോതിൽ പ്രതികൂലമായി ബാധിച്ചു. കാലവർഷത്തിന്റെ ഭാഗമായി രൂപപ്പെടുന്ന ന്യുന മർദ്ദപാത്തിയും, അതോടൊപ്പം ആഗോള മഴ പാത്തി MJO യും ഇത്തവണ ജൂണിൽ കേരളത്തിലെ കാലവർഷത്തെ കൂടുതൽ സഹായിച്ചില്ല.
അതേസമയം സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. അറബിക്കടലിൽ കാലവർഷ കാറ്റ് സജീവമായതാണ് മഴ കനക്കുന്നതിന് കാരണമെന്നാണ് റിപ്പോർട്ട്. മഴ കൂടുതൽ ശക്തമാകുന്നത് വടക്കൻ ജില്ലകളിലാകും.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണിത്. മഴമുന്നറിയിപ്പിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
കേരള തീരത്ത് അതായത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ഇന്ന് രാത്രി 11.30 വരെ 3.0 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...