ഡീസൽ വാഹനങ്ങൾക്ക് വിലക്ക്; കേരളം സുപ്രീംകോടതിയെ സമീപിക്കും

Last Updated : May 27, 2016, 05:34 PM IST
 ഡീസൽ വാഹനങ്ങൾക്ക് വിലക്ക്; കേരളം സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം ∙ സംസ്ഥാനത്തു 10 വര്‍ഷിത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനുമായി ട്രാൻസ്പോർട്ട് കമ്മിഷണർ ടോമിൻ തച്ചങ്കരി   നേരത്തെ ചർച്ച നടത്തിയിരുന്നു. പത്തു വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കു പ്രധാന സിറ്റികളിൽ വിലക്ക് ഏർപ്പെടുത്തുന്നതു കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങളെ ബാധിക്കുമെന്ന ആശങ്ക നിലനിന്നിരുന്ന സാഹചര്യത്തിലാണ്  ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.

10 വര്‍ഷിത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ ഓടിക്കുന്നത് നിര്‍ത്തലാക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ വിലക്ക്  തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ നഗരങ്ങളിൽ ലൈറ്റ്, ഹെവി വാഹനങ്ങൾക്കു ബാധകമാകും. സംസ്ഥാനമൊട്ടാകെ പൊതുഗതാഗത, തദ്ദേശസ്ഥാപന വാഹനങ്ങളല്ലാതെ 2000 സിസിക്കുമുകളിലുള്ള പുതിയ ഡീസൽ വാഹനങ്ങൾക്കും സർക്കാർ റജിസ്റ്ററെഷന്‍ നൽകരുതെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിർദേശിച്ചിരുന്നു. കൂടാതെ ഈ ഉത്തരവ് നിലവില്‍ കൊണ്ടുവരാന്‍ കേരളത്തിന് ഒരു മാസം അനുവദിച്ചിരുന്നു.

കൊച്ചി അടക്കമുള്ള പ്രധാന നഗരങ്ങളിൽ ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ വിലക്ക് ലംഘിക്കുന്നവര്‍ക്ക്  5,000 രൂപ പരിസ്ഥിതി നഷ്ടപരിഹാരം ഈടാക്കും. ട്രാഫിക് പൊലീസും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും സമാഹരിക്കുന്ന പിഴത്തുക പ്രത്യേക പരിസ്ഥിതി ഫണ്ടായി ബോർഡ് സൂക്ഷിക്കണമെന്ന ഹരിത ട്രൈബ്യൂണല്‍  നിര്‍ദേശച്ചിരിന്നു.

Trending News