വനിത കമ്മീഷന്‍ അധ്യക്ഷയ്ക്ക് വധഭീഷണി; തപാൽ വഴി വിസർജ്യം അയച്ചു

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈന് തപാൽ വഴി മനുഷ്യ വിസർജ്യം അയച്ചു. വനിതാ കമ്മീഷന്‍ ഓഫീസിലേക്കാണ് മനുഷ്യവിസര്‍ജ്യം പാഴ്സൽ ആയി അയച്ചത്. സംഭവത്തിൽ പോലീസിന് ഉടൻ പരാതി നൽകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അറിയിച്ചു. 

Last Updated : Sep 14, 2017, 01:54 PM IST
വനിത കമ്മീഷന്‍ അധ്യക്ഷയ്ക്ക് വധഭീഷണി; തപാൽ വഴി വിസർജ്യം അയച്ചു

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈന് തപാൽ വഴി മനുഷ്യ വിസർജ്യം അയച്ചു. വനിതാ കമ്മീഷന്‍ ഓഫീസിലേക്കാണ് മനുഷ്യവിസര്‍ജ്യം പാഴ്സൽ ആയി അയച്ചത്. സംഭവത്തിൽ പോലീസിന് ഉടൻ പരാതി നൽകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അറിയിച്ചു. 

പാഴ്സലിനൊപ്പം ഭീഷണിക്കത്തും ഉണ്ടായിരുന്നതായി ജോസഫൈൻ വ്യക്തമാക്കി. പിസിജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കേസെടുത്തതിന് ശേഷമാണ് ഇത്തരത്തിൽ വധഭീഷണികൾ ലഭിച്ചു തുടങ്ങിയതെന്നും വനിതാ കമ്മീഷൻ അധ്യക്ഷ ആരോപിച്ചു. 

കൂടാതെ, അക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ നൽകുന്ന സിനിമയിലെ വനിതാ കൂട്ടായ്മയിലെ അംഗങ്ങള്‍ക്കും ഭീഷണിയുള്ളതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ജോസഫൈൻ പറഞ്ഞു. 

More Stories