രണ്ട് കലാകാരന്മാരുടെ ഹിമാലയൻ യാത്ര ഉന്തുവണ്ടിയുമായി; വഴിച്ചിലവ് ചിത്രം വരച്ച് കിട്ടുന്ന കാശുകൊണ്ട്

ഡിസംബര്‍ 7ന് തിരൂരില്‍നിന്നുമാണ് സുഹൃത്തുക്കളായ മുജ്തബയും ശ്രീരാഗും യാത്രപുറപ്പെട്ടത്. യാത്രയിലേക്കാവശ്യമായ വസ്ത്രങ്ങളും അരിയും മറ്റുമെല്ലാം സൂക്ഷിക്കുന്ന അര്‍ബാനയിലാണെന്നാണ് പ്രത്യേകത. ആരും പരീക്ഷിക്കാത്ത ഉന്തുവണ്ടിയുമായാണ് ഇവരുടെ വ്യത്യസ്തയാത്ര. ഗ്രാമങ്ങള്‍ താണ്ടി യാത്രചെയ്യുമ്പോള്‍ പലരുടെയും അതിഥിയായും മറ്റുമാണ് ഇവരുടെ താമസം.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jul 19, 2022, 12:53 PM IST
  • യാത്രക്കിടെ വഴിയില്‍ കണ്ടുമുട്ടുന്നവരുടെ ചിത്രം കാന്‍വാസില്‍ പകര്‍ത്തി നല്‍കി വരുമാനം കണ്ടെത്തിയാണ് ഇവരുടെ ‌ യാത്ര.
  • തിരൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥികളായ ഇരുവരും വഴിയില്‍ കാണുന്ന കാഴ്ചകള്‍ കാന്‍വാസില്‍ പകര്‍ത്തും.
  • ഡിസംബര്‍ 7ന് തിരൂരില്‍നിന്ന് തുടങ്ങിയ യാത്ര ഇപ്പോൾ ഇപ്പോള്‍ മണാലിയിലെത്തിയിരിക്കുകയാണ്.
രണ്ട് കലാകാരന്മാരുടെ ഹിമാലയൻ യാത്ര ഉന്തുവണ്ടിയുമായി; വഴിച്ചിലവ് ചിത്രം വരച്ച് കിട്ടുന്ന കാശുകൊണ്ട്

മലപ്പുറം: അധികം  ആരും പരീക്ഷിക്കാത്ത  ഒരു മാർഗം ഉപയോഗിച്ച്  ഇന്ത്യ ചുറ്റിക്കറങ്ങുകയാണ്  രണ്ട് യുവാക്കൾ. ബൈക്കിലും കാറിലുമെല്ലാം യാത്ര ചെയ്യുന്നവർക്കിടയിൽ  ഉന്തുവണ്ടിയുമായി ഇന്ത്യ ചുറ്റി സഞ്ചരിച്ചാണ്  മലപ്പുറം സ്വദേശികളായ ഇവർ വ്യത്യസ്തരാവുന്നത്. യാത്രക്കിടെ വഴിയില്‍ കണ്ടുമുട്ടുന്നവരുടെ ചിത്രം കാന്‍വാസില്‍ പകര്‍ത്തി നല്‍കി വരുമാനം കണ്ടെത്തിയാണ് ഇവരുടെ ‌ യാത്ര.

ഡിസംബര്‍ 7ന് തിരൂരില്‍നിന്നുമാണ് സുഹൃത്തുക്കളായ മുജ്തബയും ശ്രീരാഗും യാത്രപുറപ്പെട്ടത്. യാത്രയിലേക്കാവശ്യമായ വസ്ത്രങ്ങളും അരിയും മറ്റുമെല്ലാം സൂക്ഷിക്കുന്ന അര്‍ബാനയിലാണെന്നാണ് പ്രത്യേകത. ആരും പരീക്ഷിക്കാത്ത ഉന്തുവണ്ടിയുമായാണ് ഇവരുടെ വ്യത്യസ്തയാത്ര. ഗ്രാമങ്ങള്‍ താണ്ടി യാത്രചെയ്യുമ്പോള്‍ പലരുടെയും അതിഥിയായും മറ്റുമാണ് ഇവരുടെ താമസം. 

Read Also: Kerala Weather Report: സംസ്ഥാനത്ത് ഇന്നുമുതൽ മഴ കുറഞ്ഞേക്കും; 3 ജില്ലകളിൽ യെല്ലോ അലർട്ട്!

തിരൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥികളായ ഇരുവരും വഴിയില്‍ കാണുന്ന കാഴ്ചകള്‍ കാന്‍വാസില്‍ പകര്‍ത്തും. യാത്രക്കിടെ പരിചയപ്പെടുന്ന വ്യക്തികളുടെയും ചിത്രങ്ങള്‍ വരച്ചുനല്‍കി അതില്‍നിന്നും ലഭിക്കുന്ന വരുമാനം ഇവരുടെ യാത്രക്ക് മുതല്‍കൂട്ടാണ്.

12 സംസ്ഥാനങ്ങള്‍ പിന്നിട്ട ഇവര്‍ ഇപ്പോള്‍ മണാലിയിലെത്തിയിരിക്കുകയാണ്. യാത്ര പൂർത്തിയാക്കി തിരികെ നാട്ടിലെത്തുമ്പോൾ  യാത്രക്കിടെ പകര്‍ത്തിയ ചിത്രങ്ങള്‍  ഉപയോഗിച്ച് ചിത്ര പ്രദർശനം നടത്തണമെന്നാണ് 
ഇവരുടെ ആഗ്രഹം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News