Alappuzha : തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ (Health Worker) തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ (Kerala State Human Rights Commission) സ്വമേധയാ കേസെടുത്തു. സംഭവം വിശദമായി പരിശോധിച്ച് സംസ്ഥാന പൊലീസ് മേധാവി (Kerala Police DGP) രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.
പൊലീസിൻ്റെ കൺമുന്നിൽ വച്ച് അക്രമം നടന്നിട്ടും കൃത്യമായി ഇടപെട്ടില്ലെന്ന് ഭർത്താവ് പരാതി ഉന്നയിച്ചിരുന്നു. പരിക്ക് പറ്റി ആശുപത്രിയിൽ കിടക്കുന്ന ഭാര്യയോട് അങ്ങോട്ട് ചെന്ന് മൊഴിയെടുക്കാൻ പൊലീസ് ആവശ്യപ്പെടുന്നുവെന്നും ഭർത്താവ് നവാസ് ആരോപണം ഉന്നയിച്ചിരുന്നുയെന്ന് മനുഷ്യവകാശ കമ്മീഷൻ പറഞ്ഞു.
തൃക്കുന്നപ്പുഴ പാനൂരിന് അടുത്ത് ഇന്നലെ രാത്രിയോടെ ആണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം ഇവരെ കടന്നു പിടിക്കുകയും തട്ടിക്കൊണ്ടു പോവാൻ ശ്രമിക്കുകയുമായിരുന്നു. ബലപ്രയോഗത്തിൽ ഇവർക്ക് പരിക്കേറ്റിട്ടുണ്ട്. വണ്ടാനം മെഡിക്കൽ കോളേജിലെ ജീവനക്കാരിക്കാണ് ദുരനുഭവമുണ്ടായത്.
ALSO READ : വയനാട്ടിലെ മാനന്തവാടിയിൽ ആരോഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു
കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. എന്നാൽ ബൈക്കിലുണ്ടായിരുന്നത് ആരാണെന്ന് ഇവർക്ക വ്യക്ചതമല്ല. ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങളിൽ കർശനമായ നടപടി ഉണ്ടാവുമെന്ന് നേരത്തെ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ALSO READ : ഗള്‍ഫില്‍നിന്നെത്തി കറങ്ങി നടന്നു, സൂചന നല്‍കിയ ആരോഗ്യപ്രവര്‍ത്തകയ്ക്ക് മര്‍ദ്ദനം!!
ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടാവുന്ന അക്രമങ്ങൾ സംസ്ഥാനത്ത് നിത്യ സംഭവമായി മാറുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാഷ്യാലിറ്റിയിലും ഡോക്ടറിന് നേരെ കയ്യേറ്റമുണ്ടായിരുന്നു. തിരുവനന്തപുരത്ത് തന്നെ സ്വകാര്യ ക്ലിനിക്കില്ലും ഡോക്ടറെ കയ്യേറ്റം ചെയ്തിരുന്നു. കൂടാതെ മാവേലിക്കര ജില്ല ആശുപത്രിയിൽ ഡോക്ടറെ പൊലീസ് ഉദ്യോഗസ്ഥൻ മർദ്ദിച്ചതും വലിയ തോതിൽ വിവാദമായതായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...