Kottayam: ഉരുള്‍പൊട്ടലില്‍ (Landslide) മരിച്ച മാർട്ടിനും കുടുംബത്തിനും കണ്ണീരോടെ വിട നല്കി കാവാലി (Kavali). ആറു പേരുടെയും മൃതദേഹം സംസ്കരിച്ചു.
കൂട്ടിക്കൽ കാവാലി ഒട്ടലാങ്കല്‍ മാര്ട്ടിന്(48), അമ്മ ക്ലാരമ്മ(65), ഭാര്യ സിനി മാര്ട്ടിന്(45), മക്കളായ സ്നേഹ മാര്ട്ടിന്(14), സോന മാര്ട്ടിന് (12), സാന്ദ്ര മാര്ട്ടിന്(10) എന്നിവരുടെ മൃതദേഹങ്ങളാണ് കാവാലി സെന്റ് മേരീസ് പള്ളിയിൽ 2 കല്ലറകളിലായി സംസ്കരിച്ചത്. മഴയെ അവഗണിച്ച് നിരവധി പേരാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.
Also Read: Kavali Land Slide| കാവാലിയിൽ ഇനി കണ്ടെത്താനുള്ളത് കാണാതായ ഇളയ കുട്ടിയെ, ആകെ മരണം ഒൻപതായി
മാർട്ടിന്റെ വീടിരുന്ന സ്ഥലത്ത് ഒന്നും അവശേഷിച്ചിട്ടില്ലാത്തതിനാൽ പള്ളിയിൽ തന്നെയായിരുന്നു പൊതുദർശനം. സംസ്കാര ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി വി എന്‍ വാസവന്, മന്ത്രി കെ രാധാകൃഷ്ണന് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വാഴൂര്‍ സോമന്, അഡ്വ മോന്‍സ് ജോസഫ്, ജില്ലാ കലക്ടര്‍ ഡോ പി കെ ജയശ്രീ, ജില്ലാ പോലീസ് മേധാവി ഡി ശില്പ, എ ഡി എം ജിനു പുന്നൂസ് എന്നിവരും അന്ത്യോപചാരം അര്‍പ്പിച്ചു.
ശനിയാഴ്ച ഉച്ചയോടെയാണ് മാര്‍ട്ടിനും കുടുംബവും അപകടത്തില്‍പെടുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനു (Postmortem) ശേഷം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ തിങ്കളാഴ്ച 12:30ന് പള്ളിയിൽ എത്തിച്ചു. സംസ്കാര ചടങ്ങുകൾക്ക് പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും സഹായ മെത്രാൻ മാർ ജോസഫ് മുരിക്കനും കാർമികത്വം വഹിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...