പ്രിയങ്കരനായ ടി.വിക്കൊപ്പം വലിയ ചുടുകാട്ടിൽ കെ .ആർ ഗൗരിയമ്മ എന്ന് വിപ്ലവ നക്ഷത്രത്തിന് അന്ത്യവിശ്രമം

ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഗൗരിയമ്മയുടെ സംസ്കാര ചടങ്ങുകൾ ചുടുകാട്ടിൽ സംഘടിപ്പിച്ചത്. കോവിഡിന്റെ നിയന്ത്രണങ്ങൾ ഭേദിച്ച് നിരവധി പേരാണ് തങ്ങളുടെ വിപ്ലവ നക്ഷത്രത്തെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിച്ചേർന്നത്

Written by - Zee Malayalam News Desk | Last Updated : May 11, 2021, 08:00 PM IST
  • തിരുവനന്തപുരത്ത് പൊതുദർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ നിരവധി രാഷ്ട്രീയ സാമുധായിക സാംസ്കാരിക പ്രവർത്തകർ എത്തി അന്തിമോപചാരം അർപ്പിച്ചത്.
  • കോവിഡ് മാനദണ്ഡങ്ങൾക്ക് ഇളവ് വരുത്തിയാണ് തിരുവനന്തപുരത്തെ പൊതുദർശനം സംഘടിപ്പിച്ചത്.
  • സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും ചേർന്ന മൃതശരീരത്തിൽ ചെങ്കൊടി പുതപ്പിച്ചത്.
  • പൊലീസ് പാസ് ഉള്ളവർക്ക് മാത്രം അന്തിമോപചാരം അർപ്പിക്കാൻ അനുവാദം ഉണ്ടായിരുന്നത്.
പ്രിയങ്കരനായ ടി.വിക്കൊപ്പം വലിയ ചുടുകാട്ടിൽ കെ .ആർ ഗൗരിയമ്മ എന്ന് വിപ്ലവ നക്ഷത്രത്തിന് അന്ത്യവിശ്രമം

Alappuzha : കേരളത്തിലെ എണ്ണം പറഞ്ഞ വനിതാ വിപ്ലവകാരികളിൽ ജനപ്രീതി നേടിയെടുത്ത നേതാവ് കെ.ആർ ഗൗരിയമ്മ (KR Gouri Amma) ഇനി ഓർമ്മകളിൽ മാത്രം. ആലപ്പുഴ വലിയ ചുടുകാട്ടിൽ തന്റെ പ്രിയങ്കരനായ ടി വി തോമസിനൊപ്പമാണ് (TV Thomas) വിപ്ലവ നായികയ്ക്ക് അന്ത്യ വിശ്യമത്തിന് ഇടമൊരുക്കിയിരിക്കുന്നത്.

ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഗൗരിയമ്മയുടെ സംസ്കാര ചടങ്ങുകൾ ചുടുകാട്ടിൽ സംഘടിപ്പിച്ചത്. കോവിഡിന്റെ നിയന്ത്രണങ്ങൾ ഭേദിച്ച് നിരവധി പേരാണ് തങ്ങളുടെ വിപ്ലവ നക്ഷത്രത്തെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിച്ചേർന്നത്. രാഷ്ട്രീയ സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് സംസ്കാരം ചടങ്ങിനും തിരുവനന്തപുരത്തെ പൊതു ദർശനത്തിന്നായി ഏത്തിച്ചേർന്നത്. കോവിഡ് നിയന്ത്രണങ്ങൾ ഭേദിക്കുമെന്ന് സാഹചര്യമുടലെടുത്തതിനാൽ പൊലീസ് ഇടപ്പെട് തിരക്ക് ഒഴിവാക്കുകയും ചെയ്തു.

ALSO READ : ഒരു ചരിത്രത്തിന് തിരശ്ശീല വീഴുന്നു: കെ.ആർ. ഗൗരിയമ്മ അന്തരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചതിന് തുടർന്ന് ഗൗരിയമ്മയുടെ മൃതദേഹം രാവിലെ അയ്യങ്കാളി ഹാളിൽ പൊതുദർശനത്തെ വെച്ചതിനെ തുടർന്നാണ് ജന്മാനാടായ ആലപ്പുഴയിലെ സ്വന്തം വസതിയിലെത്തിച്ചത്. അവിടെയും പൊതുദർശനത്തിന് വെച്ചതിന് ശേഷമായിരുന്നു ചുടുകാട്ടിൽ സംസ്കാരത്തിനായി കൊണ്ടുപോയത്.

ALSO READ : അന്ന് സി.പി.എം പറഞ്ഞിരുന്നോ? ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാമെന്ന്?

തിരുവനന്തപുരത്ത് പൊതുദർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉൾപ്പെടെ നിരവധി രാഷ്ട്രീയ സാമുധായിക സാംസ്കാരിക പ്രവർത്തകർ എത്തി അന്തിമോപചാരം അർപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾക്ക് ഇളവ് വരുത്തിയാണ് തിരുവനന്തപുരത്തെ പൊതുദർശനം സംഘടിപ്പിച്ചത്. സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും ചേർന്നാണ് മൃതശരീരത്തിൽ ചെങ്കൊടി പുതപ്പിച്ചത്.

ALSO READ : നാടിന്‍റെ മോചനത്തിനുള്ള പോരാട്ടത്തിന്‍റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായിക-പിണറായി വിജയൻ

ഹാൾ നിറഞ്ഞ് കവിയുന്ന അവസ്ഥയുണ്ടായെങ്കിലും അന്തിമൊപചാരം അർപ്പിക്കാൻ എത്തുന്നവർക്ക് ഇരിപ്പിടങ്ങൾ ക്രമീകരിക്കുകയും ചെയ്തു. പിന്നീട് പൊലീസ് പാസ് ഉള്ളവർക്ക് മാത്രം അന്തിമോപചാരം അർപ്പിക്കാൻ അനുവാദം ഉണ്ടായിരുന്നത്.

കടുത്ത പനിയെ തുടർന്നാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആദ്യം രോഗം മൂർച്ഛിച്ചപ്പോൾ ഐസിയുവിലേക്ക് പ്രവേശിച്ചിരുന്നു. പിന്നീട് അരോഗ്യ സ്ഥിതി അൽപം ദേദമാകുകയും ഐസിയുവിൽ നിന്ന് ഇറക്കുകയും ചെയ്തു. എന്നാൽ രണ്ട് ദിവസം മുമ്പ് ഗൗരിയമ്മയുടെ ആരോഗ്യ വീണ്ടും വശളാകുകയായിരുന്നു. തുടർന്ന് ഗൗരിയമ്മയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. ശേഷം ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു ഗൗരിയമ്മ അന്തരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News