വാഴ നഷ്ടമായ കർഷകന് മൂന്നര ലക്ഷം രൂപ ധനസഹായം; ചിങ്ങം ഒന്നിന് സഹായം കൈമാറും

220 കെ വി ലൈനിന് കീഴിൽ നട്ടു പിടിച്ചതിനാലാണ് നടപടി എന്നായിരുന്നു വിശദീകരണം. സംഭവം വിവാദമായതോടെ വിശദമായ നടപടിക്ക് മന്ത്രി തന്നെ നേരിട്ട് ഇടപെട്ടിരുന്നു

Written by - Zee Malayalam News Desk | Last Updated : Aug 9, 2023, 05:34 PM IST
  • വിളവെടുപ്പിന് തയ്യാറായിരുന്ന വാഴകളാണ് വെട്ടിയത്
  • മൂലമറ്റത്ത് നിന്നും എത്തിയ കെഎസ്ഇബി ജീവനക്കാരായിരുന്നു വാഴ വെട്ടിയത്
  • 220 കെ വി ലൈനിന് കീഴിൽ നട്ടു പിടിച്ചതിനാലാണ് നടപടി എന്നായിരുന്നു വിശദീകരണം
വാഴ നഷ്ടമായ കർഷകന് മൂന്നര ലക്ഷം രൂപ ധനസഹായം; ചിങ്ങം ഒന്നിന് സഹായം കൈമാറും

മൂവാറ്റുപുഴ: കുലച്ച വാഴകള്‍ നശിപ്പിച്ച സംഭവത്തിൽ കർഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം. മൂവാറ്റുപുഴയ്ക്ക് സമീപം വാരപ്പെട്ടി കാവുംപുറത്ത് കെ ഒ തോമസിൻറെ വാഴകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടികളഞ്ഞത്.

220 കെ വി ലൈനിന് കീഴിൽ നട്ടു പിടിച്ചതിനാലാണ് നടപടി എന്നായിരുന്നു വിശദീകരണം. സംഭവം വിവാദമായതോടെ വിശദമായ നടപടിക്ക് മന്ത്രി തന്നെ നേരിട്ട് ഇടപെട്ടിരുന്നു. തുടർന്ന് കെ എസ് ഇ ബിയുടെ പ്രസരണ വിഭാഗം ഡയറക്റ്ററുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കൃഷി വകുപ്പ് മന്ത്രി  പ്രസാദുമായി ചർച്ച നടത്തിയിരുന്നു.

ALSO READ: വിളവെടുക്കാറായ നേന്ത്രവാഴകൾ വെട്ടിനശിപ്പിച്ച് കെഎസ്ഇബി

വിളവെടുപ്പിന് തയ്യാറായിരുന്ന വാഴകളാണ് വെട്ടിയതെന്നും, കർഷകനെ മുന്‍കൂട്ടി അറിയിക്കാൻ പറ്റിയില്ല എന്ന വസ്തുതയും, കർഷകന് ഉണ്ടായ സാമ്പത്തിക നഷ്ടവും കണക്കിലെടുത്താണ് നടപടി.ചിങ്ങം ഒന്നിന് നഷ്ടപരിഹാരം കൈമാറാൻ വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കെ കൃഷ്ണന്‍കുട്ടി കെ എസ് ഇ ബി എൽ ചെയർമാൻ & മാനേജിംഗ് ഡയറക്റ്റർക്ക് നിർദ്ദേശം നൽകി.

മൂലമറ്റത്ത് നിന്നും എത്തിയ കെഎസ്ഇബി ജീവനക്കാരായിരുന്നു വാഴ വെട്ടിയത്. വിഷയത്തിൽ അടിയന്തിര നടപടി വേണമെന്ന് ഭരണ കക്ഷിയിൽ നിന്ന് തന്നെ ആവശ്യമുണ്ടായിരുന്നു. ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിന് താഴെ നട്ടിരുന്ന വാഴയായതിനാലാണ് വെട്ടിമാറ്റിയത് എന്നായിരുന്നു കെഎസ്ഇബിയുടെ പക്ഷം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News