കെ.എസ്.ഇ.ബിയിൽ സമവായം ഇല്ല; അസോസിയേഷൻ പ്രസിഡന്‍റ് എം.ജി. സുരേഷ് കുമാറിനെതിരെ വീണ്ടും നടപടി

10 ദിവസിത്തിനകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ 12 ഗഡുക്കളായി ഈ തുക ശബളത്തിൽ നിന്നും പിടിക്കുമെന്നും കെ.എസ്.ഇ.ബി ചെയർമാൻ ബി.അശോക് കുമാര്‍ ഇറക്കിയ നോട്ടീസിൽ പറയുന്നു.  

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 01:44 PM IST
  • ഈ യോഗം ചേരുന്നതിന്റെ തലേ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവ് കെ.എസ്.ഇ.ബി. സി.എം.ഡി ഇറക്കിയിരിക്കുന്നത്
  • ഈ മാസം 19നാണ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയിരിക്കുന്നത്
  • പ്രശ്നം എത്രയം വേഗം പരിഹരിക്കാൻ മന്ത്രി ചെയർമാന് നിർദേശം നല്‍കുകയും ചെയ്തു
കെ.എസ്.ഇ.ബിയിൽ സമവായം ഇല്ല; അസോസിയേഷൻ പ്രസിഡന്‍റ് എം.ജി. സുരേഷ് കുമാറിനെതിരെ വീണ്ടും നടപടി

കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് എം.ജി. സൂരേഷ് കുമാറിനെതിരെ വീണ്ടും നടപടി.  മുൻ വൈദ്യുത മന്ത്രി എം എം മണിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ വാഹനം ദുരുപയോഗം ചെയ്തതിനെതിരെയാണ് നടപടി. 48,640 കിലോമീറ്റർ  സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതിന് 6,72,560 രൂപ നഷ്ട പരിഹാരം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. 

10 ദിവസിത്തിനകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ 12 ഗഡുക്കളായി ഈ തുക ശബളത്തിൽ നിന്നും പിടിക്കുമെന്നും കെ.എസ്.ഇ.ബി ചെയർമാൻ ബി.അശോക് കുമാര്‍ ഇറക്കിയ നോട്ടീസിൽ പറയുന്നു.  ഈ മാസം 19നാണ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയിരിക്കുന്നത്. കെ.എസ്.ഇ.ബിയിലെ ഓഫീസർമാരും ചെയർമാനും തമ്മിലുള്ള തർക്കം പരിഹരികരിക്കാൻ 20തിനായിരുന്നു യോഗം ചേർന്നത്. പ്രശ്നം എത്രയം വേഗം പരിഹരിക്കാൻ മന്ത്രി ചെയർമാന് നിർദേശം നല്‍കുകയും ചെയ്തു.

 ഈ യോഗം ചേരുന്നതിന്റെ തലേ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവ് കെ.എസ്.ഇ.ബി. സി.എം.ഡി ഇറക്കിയിരിക്കുന്നത്. എന്നാൽ വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് സുരേഷ് കുമാറിന്റെ വിശദീകരണം. ഔദ്യോഗിക യാത്രയുടെ ഭാഗമായി വീട്ടിൽ കയറിയിട്ടുണ്ടാക്കാം. അന്നത്തെ വൈദ്യുത മന്ത്രിയുടെ നിർദേശപ്രകാരമുള്ള യാത്രകളാണ് നടത്തിയത്. 

മന്ത്രിയുടെ സ്റ്റാഫ് എന്ന നിലയിലെ യാത്രകൾ മാത്രമാണ് നടത്തിയത്.  കാരണം കാണിക്കൽ നോട്ടീസ് ഇതുവരെ തന്റെ കയ്യിൽ കിട്ടിയിട്ടില്ല. ആരും വിശദ്ദീകരണം  ചോദിച്ചിട്ടുമില്ല. നോട്ടീസ് മാധ്യമങ്ങൾക്ക് നൽകി വാർത്തയാക്കുന്നത് വ്യക്തിഹത്യ നടത്തുന്നതിന്റെ ഭാഗമായിട്ടാണ്. ചെയർമാന് ഏകാധിപത്യ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്. വിശദീകരണം നൽകാൻ തയ്യാറാണെന്നും സുരേഷ് കുമാർ പറയുന്നു. 

അതേസമയം ഓഫീസേഴ്ശ് അസോസിയേഷനിലെ അംഗങ്ങൾക്ക് എതിരെ കൂടുതൽ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ഇ.ബി. ഏപ്രിൽ അഞ്ചിന് നടത്തിയ സത്യാഗ്രത്തിന്റെ ഭാഗമായി ബോർഡ് റൂമിലേക്ക് തള്ളിക്കയറിയ 18 പേരെ തിരിച്ചറഞ്ഞിട്ടുണ്ട്. വിഡിയോ പരിശോധനയിലാണ് തിരിച്ചറഞ്ഞത്. ഇവർ‌ക്കെതിരെ നടപടി സ്വീകരിക്കാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News