"ഇറങ്ങി പോടി, എന്നെ ഒരും ചുക്കും ചെയ്യില്ല" കൈക്കുഞ്ഞുമായി എത്തിയ യാത്രക്കാരെ കെഎസ്ആർടിസി ബസിൽ നിന്നും വനിതാ കണ്ടക്ടർ ഇറക്കി വിട്ടു

KSRTC Employees : ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറാണ് യാത്രക്കാരോട് മോശമായി പെരുമാറിയത്. 

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Oct 1, 2022, 05:23 PM IST
  • കണ്ടക്ടർ ആഹാരം കഴിക്കുന്ന സമയത്ത് ബസിനകത്ത് യാത്രക്കാർ കയറിയതാണ് പ്രകോപനത്തിന് കാരണം.
  • തുടർന്ന് കണ്ടക്ടർ യാത്രക്കാരോട് മോശമായി പെരുമാറുകയായിരുന്നു. കണ്ടക്ടർ ബഹളം വച്ചതോടെ കൈക്കുഞ്ഞുമായി എത്തിയ യാത്രക്കാർ വരെ ബഹളത്തെ തുടർന്ന് ഇറങ്ങി പോയി.
  • ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറാണ് യാത്രക്കാരോട് മോശമായി പെരുമാറിയത്.
"ഇറങ്ങി പോടി, എന്നെ ഒരും ചുക്കും ചെയ്യില്ല" കൈക്കുഞ്ഞുമായി എത്തിയ യാത്രക്കാരെ കെഎസ്ആർടിസി ബസിൽ നിന്നും വനിതാ കണ്ടക്ടർ ഇറക്കി വിട്ടു

തിരുവനന്തപുരം : എത്ര മിനുക്കിയാലും കെഎസ്ആർടിസിയുടെ മുഖം തിളങ്ങാത്തത് ഇതുകൊണ്ടാണ്. തിരുവനന്തപുരം ചിറയൻകീഴിൽ യാത്രക്കാരോട് അപമര്യാദയായി പെരുമാറി കെഎസ്ആർടിസി ബസ് വനിതാ കണ്ടക്ടർ. കണ്ടക്ടർ ആഹാരം കഴിക്കുന്ന സമയത്ത് ബസിനകത്ത് യാത്രക്കാർ കയറിയതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് കണ്ടക്ടർ യാത്രക്കാരോട് മോശമായി പെരുമാറുകയായിരുന്നു. കണ്ടക്ടർ ബഹളം വച്ചതോടെ കൈക്കുഞ്ഞുമായി എത്തിയ യാത്രക്കാർ വരെ ബഹളത്തെ തുടർന്ന് ഇറങ്ങി പോയി. 

ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറാണ് യാത്രക്കാരോട് മോശമായി പെരുമാറിയത്. ആറ്റിങ്ങൽ - ചിറയിൻകീഴ് - മെഡിക്കൽ കോളേജ് എന്നീ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കെതിരെയാണ് പരാതി ഉയർന്നരിക്കുന്നത്. "ഇറങ്ങി പോടി. എന്നെ ഒരും ചുക്കും ചെയ്യാൻ കഴിയില്ല" തുടങ്ങിയ രീതിയിൽ കണ്ടക്ടർ യാത്രക്കാരോട് ആക്രോഷിക്കുകയും ചെയ്തു. 

യാത്രക്കാർ പുറത്തിറങ്ങിയെങ്കിലും അവരെ നോക്കി കണ്ടക്ടർ അസഭ്യം പറയുകയും ആക്രോഷിക്കുകയും ചെയ്യുന്നത് തുടരുകയും ചെയ്തു. 

കഴിഞ്ഞ രണ്ടാഴ്ചകൾക്ക് മുമ്പാണ് തിരുവനന്തപുരം കാട്ടാക്കടയിൽ മകളും കൺസഷൻ ആവശ്യത്തിനെത്തിയ പിതാവിനെ കെഎസ്ആർടി ജീവനക്കാർ ചേർന്ന് മർദ്ദിച്ചത്. പിതാവിനെ മർദ്ദിക്കുന്ന വീഡിയോ പുറത്തെത്തിയതോടെ കെഎസ്ആർടിസി തങ്ങളുടെ ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും, പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. സംസ്ഥാന ഹൈക്കോടതി വിഷയത്തിൽ സ്വമേധയ കേസെടുക്കുകയും ചെയ്തിരുന്നു.

 

ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ  വിവരങ്ങൾക്കായി കാത്തിരിക്കുക

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News