All Kerala Men's Association: അവന് പൂമാല എനിക്ക് കല്ലേറ്; ന​ഗ്നത പ്രദർശിപ്പിച്ചതിനാണോ സ്വീകരണം നൽകിയത്? പ്രതികരണവുമായി പരാതിക്കാരി

The girl reaction about All Kerala Men's Association Welcomes Savad: സവാദിനെതിരെ നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും നന്ദിത വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jun 4, 2023, 01:21 PM IST
  • ​ഗ്നത പ്രദർശിപ്പിച്ചതിനാണോ സ്വീകരണം നൽകിയതെന്നും ഇത് ലജ്ജിപ്പിക്കുന്ന കാര്യാണെന്നും യുവതി പ്രതികരിച്ചു.
  • സംഭവത്തിന് ശേഷം പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണെന്നും പരാതിക്കാരി ആരോപിച്ചു.
  • സോഷ്യൽ മീഡിയയിലൂടെ തന്നെ ആളുകൾ വേട്ടയാടുകയാണെന്നും അക്കൗണ്ട് തുറക്കാനാവുന്നില്ലെന്നും അവർ പറഞ്ഞു.
All Kerala Men's Association: അവന് പൂമാല എനിക്ക് കല്ലേറ്; ന​ഗ്നത പ്രദർശിപ്പിച്ചതിനാണോ സ്വീകരണം നൽകിയത്? പ്രതികരണവുമായി പരാതിക്കാരി

കൊച്ചി: കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്കു നേരെ ന​ഗ്നതാ പ്ര​ദർശനം നടത്തി അറസ്റ്റിലായ സവാദിന് സ്വീകരണം നൽകിയതിനെതിരെ പരാതിക്കാരിയായ യുവ നടി രം​ഗത്ത്. ന​ഗ്നത പ്രദർശിപ്പിച്ചതിനാണോ സ്വീകരണം നൽകിയതെന്നും ഇത്  ലജ്ജിപ്പിക്കുന്ന കാര്യാണെന്നും യുവതി പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് പരാതിക്കാരിയായ യുവ നടിക്കു നേരെ ​ന​ഗ്നത പ്രദർശിപ്പിച്ചു എന്ന കേസിൽ  കോഴിക്കോട് കായക്കൊടി കാവിൽ സവാദ് ജാമ്യം ലഭിച്ച് ജയിൽ മോചിതനായത്.

ആലുവ സബ് ജയിലിൽ നിന്നും പുറത്തെത്തിയ യുവാവിന് ആൾ കേരള മെൻസ് അസോസിയേഷന്റെ പ്രസിഡന്റ് വട്ടിയൂർകാവ് അജിത്ത് കുമാറിന്റെ നേത‍ത്വത്തിൽ പൂമാലിട്ടായിരുന്നു സ്വീകരിച്ചത്. ഇതിനെതിരെയാണ് യുവ നടിയായ നന്ദിത പ്രതികരണവുമായി എത്തിയത്. സംഭവത്തിന് ശേഷം പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണെന്നും പരാതിക്കാരി ആരോപിച്ചു. തനിക്ക്  ജോലി ചെയ്യാനാവുന്നില്ലെന്നും സോഷ്യൽ മീഡിയയിലൂടെ തന്നെ ആളുകൾ വേട്ടയാടുകയാണെന്നും അക്കൗണ്ട് തുറക്കാനാവുന്നില്ലെന്നും അവർ പറഞ്ഞു.

ALSO READ: എഐ ക്യാമറ നാളെ മുതൽ പ്രവർത്തിക്കും; നാളെ മുതൽ പിഴ ഈടാക്കും, പ്രധാനമായും പരിശോധിക്കുന്നത് ഏഴ് നിയമലംഘനങ്ങൾ

നീതി ലഭിക്കും വരെ സവാദിനെതിരെ നിയമ പോരാട്ടം തുടരുമെന്നും നന്ദിത വ്യക്തമാക്കി. ബസിൽ അടുത്തുണ്ടായിരുന്ന പെൺകുട്ടി പേടിച്ച് പിൻമാറുകയായിരുന്നു. പരാതിപ്പെട്ടാൽ അവളുടെ തൊഴിലിനെയും വ്യക്തിത്വത്തെയും സമൂഹം ഇത്തരത്തിൽ ചോദ്യം ചെയ്യും. എന്നാൽ കെഎസ്ആർടിസി ബസിൽ സിബ്ബഴിച്ചാൽ സ്വീകരണം നൽകുമെന്നും പെൺകുട്ടി ആരോപിച്ചു. 

അതേസമയം പുറത്തിറങ്ങുന്ന പ്രതിക്ക് സ്വീകരണം നൽകുമെന്ന് ആൾ കേരള മെൻസ് അസോസിയേഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അത് പ്രകാരം കഴിഞ്ഞ ദിവസം ഇയാൾക്ക് ​ഗംഭീര സ്വീകരണമാണ് ആലുവ സബ്ജയിൽ മുറ്റത്ത് നൽകിയത്. ഇതിന്റെ ലൈവ് വിഡിയോ അസോസിയേഷന്റെ ഫെയ്സ്ബുക് പേജിൽ  പങ്കുവച്ചിട്ടുണ്ട്.

ജയിലിനു പുറത്തിറങ്ങിയ സവാദിനെ അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാറിന്റെ നേതൃത്വത്തിൽ പൂമാലയിട്ടാണ് സ്വീകരിച്ചത്. ‘ഒന്ന് കൊണ്ടും പേടിക്കണ്ട ഞങ്ങളെല്ലാം ഒപ്പമുണ്ട്’ എന്ന വാക്കുകളോടെയാണ് സവാദിനു സ്വീകരണം നൽകിയത്. എന്നാൽ ജയിലിന് പുറത്തിറങ്ങിയ സവാദിന് പ്രത്യേകിച്ച് പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല. ഇവരോടെല്ലാം പുഞ്ചിരിക്കുക മാത്രമാണ്  ചെയ്തത്.  

ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാനായി  നടി നൽകിയ കള്ളപ്പരാതിയാണ് ഇതെന്ന് ആരോപിച്ച്  ഓൾ കേരള മെൻസ് അസോസിയേഷൻ കഴിഞ്ഞ ദിവസം ഡിജിപിക്കും പരാതി നൽകിയിരുന്നു. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസില്‍വച്ച് സവാദ് യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് യുവതിയുടെ പരാതി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News