തിരുവനന്തപുരം:കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൌണ്‍ പിന്‍വലിച്ചു.
എന്നാല്‍ കണ്ടെയ്മെന്‍റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ജൂലായ് 6 മുതലാണ് തിരുവനന്തപുരം നഗരത്തില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്.
ലോക്ക് ഡൌണ്‍ ഇളവുകള്‍ വെള്ളിയാഴ്ച അര്‍ദ്ധ രാത്രി മുതല്‍ പ്രാബാല്യത്തില്‍ വരും,കടകള്‍ രാവിലെ 7 മുതല്‍ രാത്രി 7 മണിവരെ
തുറക്കാം,ഹോട്ടലുകള്‍ക്ക് രാത്രി 9 മണിവരെ പാഴ്സല്‍ നല്‍കാം,മാളുകള്‍,ഹൈപ്പര്‍ മാര്‍ക്കറ്റ്,ബ്യുട്ടി പാര്‍ലര്‍,ബാര്‍ബര്‍ ഷോപ്പ്,
എന്നിവയും തുറക്കാം.
Also Read:കോവിഡ് ബാധയില്‍ റെക്കോര്‍ഡ് തിരുത്തി കേരളം, 1,569 പേര്‍ക്ക് കൂടി കോവിഡ്
ജിമ്മുകളും തുറന്ന് പ്രവര്‍ത്തിക്കാം,ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും പാഴ്സല്‍ നല്‍കും.നിയന്ത്രണത്തോടെ മത്സ്യ മാര്‍ക്കറ്റുകള്‍ക്ക്
തുറന്ന് പ്രവര്‍ത്തിക്കാം,
കണ്ടെയ്മെന്‍റ് സോണുകള്‍ അല്ലാത്തിടത്ത് വിവാഹ പാര്‍ട്ടികള്‍ക്ക് 50 ഉം മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും പങ്കെടുക്കാന്‍ അനുമതിയുണ്ട്.