)
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 15 ന് അതായത് മറ്റന്നാൾ തിരുവനന്തുപുരത്തെത്തും. കാട്ടാക്കടയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതുയോഗത്തിനായി ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. 15 ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മൈതാനിയിലാണ് പൊതുയോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
പങ്കജ കസ്തൂരി ആയുർവേദ മെഡിക്കൽ കോളേജ് മൈതാനിയിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡുമാർഗമാണ് കോളേജ് മൈതാനിയിലേക്ക് എത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദി ഉൾപ്പെടെയുള്ളവയുടെ ജോലികൾ വ്യാഴാഴ്ച മുതൽ തുടങ്ങിയിട്ടുണ്ട്. ഈ പൊതു യോഗത്തിനായി ഒരു ലക്ഷത്തോളം പ്രവർത്തകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. .
പ്രധാനമന്ത്രിയുടെ സുരക്ഷയൊരുക്കുന്ന എസ്.പി.ജി. ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ഈ സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. പ്രധാനമന്ത്രി യാത്രചെയ്യുന്ന റോഡിന് ഇരുവശവുമുള്ള വ്യാപാര സ്ഥാപനങ്ങളിലും ഉയരമുള്ള കെട്ടിടങ്ങളിലും വെള്ളിയാഴ്ച പോലീസ് പരിശോധന നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.