ഇന്നസെന്റിനായി വോട്ട് തേടി മമ്മൂക്ക

ചാലക്കുടി സിറ്റിംഗ് എംപിയായ ഇന്നസെന്റിന്‍റെ 2014 ലെതിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഒട്ടേറെ സിനിമാ താരങ്ങള്‍ പങ്കെടുത്തിരുന്നു.   

Last Updated : Apr 21, 2019, 11:50 AM IST
ഇന്നസെന്റിനായി വോട്ട് തേടി മമ്മൂക്ക

ചാലക്കുടി: ലോക്സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഇന്നസെന്റിന് വോട്ട് തേടി നടന്‍ മമ്മൂട്ടി എത്തി. പെരുമ്പാവൂരില്‍ നടന്ന റോഡ്‌ഷോയിലാണ്‌ മമ്മൂട്ടി പങ്കെടുത്തത്.

മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ചാലക്കുടി മണ്ഡലത്തിലെ പെരുമ്പാവൂര്‍ വെങ്ങോലയില്‍ വെച്ച് മെഗാ റോഡ് ഷോയില്‍ പങ്കാളിയായപ്പോള്‍ എന്ന അടിക്കുറിപ്പോടെ മമ്മൂട്ടി വോട്ട് ചോദിക്കുന്ന ദൃശ്യം ഇന്നസെന്റ് തന്നെയാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.

പ്രചാരണവാഹനത്തിലേക്ക്‌ അപ്രതീക്ഷിതമായി ആയിരുന്നു താരത്തിന്‍റെ കടന്നുവരവ്‌. യാത്രക്കിടെ ഇന്നസെന്റിന്റെ പ്രചാരണവാഹനം കണ്ടപ്പോള്‍ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒപ്പം കൂടിയതാണെന്ന്‌ മമ്മൂട്ടി പറഞ്ഞു. 

സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഇന്നസെന്റിന്‌ എല്ലാ വിധ ആശംസകളും നേരുന്നതായും അദ്ദേഹം അറിയിച്ചു. പ്രചാരണവാഹനത്തിലേക്ക്‌ മമ്മൂട്ടി എത്തിയതോടെ റോഡ്‌ഷോയില്‍ പങ്കെടുത്ത അണികളും ആവേശത്തിലായി. 

ചാലക്കുടി സിറ്റിംഗ് എംപിയായ ഇന്നസെന്റിന്‍റെ 2014 ലെതിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഒട്ടേറെ സിനിമാ താരങ്ങള്‍ പങ്കെടുത്തിരുന്നു. സംവിധായകന്‍ കമല്‍ ആണ്‌ നേരത്തെ റോഡ്‌ ഷോ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തത്‌.

Trending News