Covid19: സംസ്ഥാനത്തെ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റിവെച്ചു

വിൻ വിൻ ( W-615), സ്ത്രീശക്തി ( SS-260), അക്ഷയ ( AK-497), ഭാഗ്യമിത്ര( BM 06) ഭാഗ്യക്കുറികളുടെ നറുക്കെടുപ്പാണ് മാറ്റിയത്.

Written by - Zee Malayalam News Desk | Last Updated : May 8, 2021, 10:09 AM IST
  • പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും
  • സംസ്ഥാനത്ത് ശക്തമായ നിയന്ത്രണങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്
  • .വിവാഹത്തിന് 20 പേർക്കും, മരണാനന്തര ചടങ്ങൾക്കും 20 പേർക്കാണ് അനുമതി
  • വിവാഹത്തിനായി സമീപത്തെ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം
Covid19: സംസ്ഥാനത്തെ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായ കോവിഡ് (Covid19) വ്യപാനം  നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ എത്തുന്നു. ഇന്ന് മുതൽ ലോക്ക് ഡൗൺ നടപ്പാക്കുന്നതിനാൽ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റിവെച്ചു.

മെയ് 10,11,12,14 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിൻ വിൻ ( W-615), സ്ത്രീശക്തി ( SS-260), അക്ഷയ ( AK-497), ഭാഗ്യമിത്ര( BM 06) ഭാഗ്യക്കുറികളുടെ നറുക്കെടുപ്പാണ് മാറ്റിയത്.

ALSO READ : Kerala COVID Update : ഇന്ന് സംസ്ഥാനത്തെ കോവിഡ് കണക്കിൽ നേരിയ കുറവ്, ടെസ്റ്റ് പോസ്റ്റിവിറ്റി 26% മുകളിൽ

പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും. മെയ് 13, 14, 17, 18, 19, 20, 21, 22, 24, 25, 26, 27 തീയതികളിൽ നിശ്ചയിച്ചിരുന്ന കാര്യണ്യ പ്ലസ്  KN-368, നിർമ്മൽ  NR-224, വിൻ വിൻ  W-616, സ്ത്രീ ശക്തി  SS-261, അക്ഷയ  AK-498, കാരുണ്യ പ്ലസ്  KN-369, നിർമ്മൽ  NR-225, കാരുണ്യ  KR-500, വിൻ വിൻ  W-617, സ്ത്രീ ശക്തി  SS-262, അക്ഷയ  AK-499, കാരുണ്യ പ്ലസ്  KN-370 ഭാഗ്യക്കുറികളും റദ്ദാക്കി.

ALSO READ: Covid-19 Second Wave Peak: കൊറോണ വൈറസിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ എപ്പോൾ രൂക്ഷമാകും? അറിയാം.

 

അതേസമയം സംസ്ഥാനത്ത് ശക്തമായ നിയന്ത്രണങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്.വിവാഹത്തിന് 20 പേർക്കും, മരണാനന്തര ചടങ്ങൾക്കും 20 പേർക്കാണ് അനുമതി. വിവാഹത്തിനായി സമീപത്തെ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. മരണാനന്തര ചടങ്ങുകൾക്ക് കോവിഡ് ജാഗ്രത പോർട്ടിലിൽ രജിസ്റ്റർ ചെയ്യണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News