50 കിലോ മീറ്റർ മൈലജ് സിഎൻജിക്കുണ്ട്; പക്ഷെ പമ്പ് തപ്പി 50 കിലോ മീറ്റർ പോകണം

. ഇതിനായി നൂറ്റൻപത് രൂപയുടെ ഇന്ധന നഷ്ടവും രണ്ട് മണിക്കൂറിലേറെ സമയനഷ്ടവും ഓട്ടോ ഡ്രൈവർമാർ സഹിക്കണം

Written by - Zee Malayalam News Desk | Last Updated : Jun 25, 2022, 03:27 PM IST
  • വായുവിനെ മലിനപ്പെടുത്തുന്നില്ല. മറ്റ് വാഹനങ്ങൾ പുറന്തള്ളുന്നതിനേക്കാൾ കുറഞ്ഞതോതിൽ മലിനീകരണം
  • വായുവിൽ ലയിക്കുന്നതിനാൽ തീപ്പിടിത്തത്തിന് സാധ്യതയില്ല
  • ട്രാഫിക് കുരുക്കിൽപ്പെട്ടാൽ ഇന്ധനനഷ്ടവും ഉണ്ടാകില്ല
50 കിലോ മീറ്റർ മൈലജ് സിഎൻജിക്കുണ്ട്; പക്ഷെ പമ്പ് തപ്പി 50 കിലോ മീറ്റർ പോകണം

ഇന്ധനവിലവര്‍ധന കുതിച്ചുയരുമ്പോള്‍ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകില്ലെന്നതാണ് സി.എന്‍.ജി.യുടെ ഗുണം. എന്നാൽ അതിലേറെ ദുരിതം പേറുന്നവരാണ് കണ്ണൂർ പയ്യന്നൂരിലെ സി.എൻ.ജി ഓട്ടോ ഡ്രൈവർമാർ.ഡീലർമാരുടെ വാക്കു വിശ്വസിച്ച് സിഎൻജി ഓട്ടോകൾ സ്വന്തമാക്കിയവർ ഇന്ന് നാൽപതും അൻപതും കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഇന്ധനം നിറയ്ക്കുന്നത്.

പയ്യന്നൂർ നഗരത്തിൽ അൻപതോളം സി എൻ ജി ഓട്ടോറിക്ഷകളുണ്ട്.എന്നാൽ ഈ ഓട്ടോറിക്ഷകൾക്ക് ഇന്ധനം നിറയ്ക്കാൻ 40 കിലോമീറ്റർ സഞ്ചരിച്ച് കണ്ണൂർ പള്ളിക്കുന്നിലെ സെൻട്രൽ ജയിലിൻ്റെ പമ്പിലെത്തണം . ഇരു ദിശകളിലേക്കും കൂടി 80 കിലോമീറ്റർ. രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ ഇന്ധനം നിറയ്ക്കണം . ഇതിനായി നൂറ്റൻപത് രൂപയുടെ ഇന്ധന നഷ്ടവും രണ്ട് മണിക്കൂറിലേറെ സമയനഷ്ടവും ഓട്ടോ ഡ്രൈവർമാർ സഹിക്കണം.

ALSO READ: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ഉടൻ സിഎൻജി പമ്പുകൾ ആരംഭിക്കുമെന്ന ഡീലർമാരുടെയും മറ്റ് അധികാരികളുടെയും വാക്ക് വിശ്വസിച്ചവരാണ് വെട്ടിലായതെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു.പിലാത്തറ, പരിയാരം ,തളിപ്പറമ്പ്, പഴയങ്ങാടി ഭാഗങ്ങളിലെ റിക്ഷാ ഡ്രൈവർമാരും സമാന ദുരിതമാണ് മാസങ്ങളായി അനുഭവിക്കുന്നത്.പിലാത്തറയും ചെറുവത്തൂരുമെല്ലാം പമ്പുകൾ പ്രവർത്തനമാരംഭിക്കുമെന്ന പ്രതീക്ഷയാണ് ഡ്രൈവർമാർ പങ്കു വയ്ക്കുന്നത്.

പല കാരണങ്ങൾ പറഞ്ഞ് ഇവയും നീണ്ടു നീണ്ട് പോകുന്നതിൽ ഇവർക്ക് ആശങ്കയുണ്ട്.പെട്രോൾ ലിറ്ററിന് 105.90രൂപയും ഡീസലിന് 94.85 രൂപയുമാണ് വില. എന്നാൽ സി.എൻ.ജി. കിലോ ലിറ്ററിന് 85.50 രൂപയ്ക്ക് ലഭിക്കും. പെട്രോളിൽ 18 കിലോമീറ്ററും ഡീസലിൽ 25 കിലോമീറ്ററും മൈലേജ് ലഭിക്കുന്ന വാഹനത്തിന് സി.എൻ.ജി.യിൽ 50 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും.

ALSO READ: മലപ്പുറത്തെ ആദ്യ ഹെവി ലൈസൻസുകാരി; ലോറിയും ബസുമൊക്കെ നിസാരമാണ് ജുമൈലക്ക്

വായുവിനെ മലിനപ്പെടുത്തുന്നില്ല. മറ്റ് വാഹനങ്ങൾ പുറന്തള്ളുന്നതിനേക്കാൾ കുറഞ്ഞതോതിൽ മാലിനീകരണം അന്തരീക്ഷ വായുവിനേക്കാൾ ഭാരംകുറവാണ് സി.എൻ.ജിക്ക്. അതിനാൽ ചോർച്ചയുണ്ടായാലും ഭയപ്പെടേണ്ട കാര്യമില്ല. സി.എൻ.ജി.വായുവിൽ ലയിക്കുന്നതിനാൽ തീപ്പിടിത്തത്തിന് സാധ്യതയില്ല. ട്രാഫിക് കുരുക്കിൽപ്പെട്ടാൽ ഇന്ധനനഷ്ടവും ഉണ്ടാകില്ല. എന്നിരുന്നാലും ഇന്ധന ലഭ്യതയില്ലാതെ ഏറെ കഷ്ടപ്പെടുന്നത് സി എൻ ജി  ഓട്ടോ ഡ്രൈവർമാരാണെന്നതിന് ഒരു തർക്കവുമില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News