Thiruvananthapuram : വിഡി സതീശനെ (VD Satheeshan) പ്രതിപക്ഷ നേതാവാക്കിയതിൽ (Opposition Leader) എതിർപ്പ് പ്രകടിപ്പിച്ച് മാണി സി കാപ്പൻ (Mani C Kappan) രംഗത്തെത്തി. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ തനിക്കുണ്ടായിരുന്ന അതൃപ്തി യുഡിഎഫ് (UDF) നേതാക്കളെ അറിയിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവാണെന്നും മാണി സി കാപ്പൻ കൂട്ടിചേർത്തു.
അത്പോലെ തന്നെ യുഡിഎഫ് (UDF) നേതാക്കൾ മുട്ടിൽ മരം മുറി വിവാദത്തിനെ തുടർന്ന് മുട്ടിൽ സന്ദർശിച്ചപ്പോൾ തന്നെ വിളിച്ചില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. എൻസികെ എന്ന പാർട്ടിയുടെ പേര് മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻറെ അനുമതിയില്ലാത്തതിനാലാണ് അങ്ങനെയൊരു തീരുമാനത്തിൽ എത്തിയത്. പകരം രണ്ട് പുതിയ പേരുകൾ നൽകിയിട്ടുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു.
അതേസമയം, ബെന്നി ബെഹനാന്റെ നേതൃത്വത്തിൽ ഉള്ള യുഡിഎഫ് സംഘം, ഇടുക്കിയിൽ അനധികൃതമായി മരം മുറിച്ച (Muttil Forest Robbery) സ്ഥലങ്ങൾ സന്ദർശിക്കുകയാണ്. അടിമാലി, മൂന്നാർ എന്നിവിടങ്ങളിലാണ് സന്ദർശനം. ഇടുക്കി എം പി ഡീൻ കുര്യയാക്കോസ്, ഫ്രാൻസിസ് ജോർജ്, ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ എന്നിവർ സംഘത്തിൽ ഉണ്ട്.
മുട്ടിൽ സന്ദർശിച്ചതിനെ തുടർന്ന് ഹൈക്കോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു. മരംമുറി കോൺട്രാക്ടറെയും കൂട്ടു നിന്ന ഉദ്യേഗസ്ഥരെയും കണ്ടെത്തി ശിക്ഷിക്കണം. നിഷ്കളങ്കരായ കർഷകരെ മാപ്പ് സാക്ഷിയാക്കണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...