ശ്രീപദ്മാനാഭൻറെ സ്വന്തം ദർശിനിക്ക് വിട,മതിലകം ദർശിനി ചരിഞ്ഞു

മഹാരാജാവ് ശ്രീപത്മനാഭ സ്വാമിക്ക് മുമ്പിൽ നടയ്ക്കിരുത്തിയ ആനയാണ് ദർശിനി

Written by - Zee Malayalam News Desk | Last Updated : May 30, 2021, 07:31 AM IST
  • കോടനാട് ആനക്കളരിയിൽ നിന്നും ബാലപാഠങ്ങൾ പഠിച്ച് തലസ്ഥാനത്ത് എത്തിപ്പെട്ട ആന
  • ഗർഭാശയ രോഗങ്ങളെ തുടർന്നായിരുന്നു ആന ചികിത്സയിൽ കഴിഞ്ഞിരുന്നത്
  • ഇതിനിടെ കഴിഞ്ഞ ദിവസം ഹൃദയ സംബന്ധമായ അസ്വസ്ഥയും അണുബാധയും പിടികൂടിയിരുന്നു
  • കഴിഞ്ഞ ദിവസങ്ങളിൽ ആനയ്ക്ക് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു
ശ്രീപദ്മാനാഭൻറെ സ്വന്തം ദർശിനിക്ക് വിട,മതിലകം ദർശിനി ചരിഞ്ഞു

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പിടിയാന മതിലകം ദർശിനി (Mathilakam Darshini) ചരിഞ്ഞു. 60 വയസ്സിലേറെ പ്രായമുണ്ട്. ഏതാനും മാസങ്ങളായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

മഹാരാജാവ് ശ്രീപത്മനാഭ സ്വാമിക്ക് മുമ്പിൽ നടയ്ക്കിരുത്തിയ ആനയാണ് ദർശിനി. കോടനാട് ആനക്കളരിയിൽ നിന്നും ബാലപാഠങ്ങൾ പഠിച്ച് തലസ്ഥാനത്ത് എത്തിപ്പെട്ട ആനയായിരുന്നു ദർശിനി.

ALSO READ : Kerala COVID Update : സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് കോവിഡ് മരണ നിരക്ക്, തുടർച്ചയായി 200 അരികെ കോവിഡ് മരണങ്ങൾ, കേരളത്തിന്റെ കോവിഡ് കണക്കുകൾ ഇങ്ങനെ

ഗർഭാശയ രോഗങ്ങളെ തുടർന്നായിരുന്നു ആന ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ഹൃദയ സംബന്ധമായ അസ്വസ്ഥയും അണുബാധയും പിടികൂടിയിരുന്നു. ഇതേ തുടർന്ന് ആരോഗ്യനില വഷളായി ആന ചരിയുകയായിരുന്നു.

ALSO READ : Lock down kerala: സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ ഒൻപത് വരെ നീട്ടിയേക്കും

കഴിഞ്ഞ ദിവസങ്ങളിൽ ആനയ്ക്ക് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇത് ആരോഗ്യനില മോശമാകാൻ കാരണമായെന്നാണ് കരുതുന്നത്. 4 പതിറ്റാണ്ട് മുൻപാണ് ദർശിനി പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News