'മീശ' അധികം മുകളിലേക്ക് വളരാതിരിക്കുന്നതാണ് നല്ലതെന്ന് പിഎസ് ശ്രീധരന്‍ പിള്ള

'മീശ' നോവല്‍ സൃഷ്ടിച്ച വിവാദത്തില്‍ പ്രതികണവുമായി ബിജെപി അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. 

Last Updated : Aug 4, 2018, 03:44 PM IST
'മീശ' അധികം മുകളിലേക്ക് വളരാതിരിക്കുന്നതാണ് നല്ലതെന്ന് പിഎസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: 'മീശ' നോവല്‍ സൃഷ്ടിച്ച വിവാദത്തില്‍ പ്രതികണവുമായി ബിജെപി അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. 

'മീശ' അധികം മുകളിലേക്ക് വളരാതിരിക്കുന്നതാണ് നല്ലത്, രാഷ്ട്രീയക്കാര്‍ ഇടപെട്ട് മുറുവിന് ആഴം കൂട്ടരുത് എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നോവലിനെതിരേ പ്രതിഷേധിക്കാന്‍ ബിജെപി നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനോടകം പ്രമുഖരുള്‍പ്പടെയുള്ള നിരവധി പേര്‍ 'മീശ' നോവല്‍ സൃഷ്ടിച്ച വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അതില്‍ മീശയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. നോവലിലെ ഒരു ഭാഗത്തില്‍ ക്ഷേത്രദര്‍ശനം നടത്തുന്ന സ്ത്രീകളെക്കുറിച്ച്‌ രണ്ടു കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു ആക്ഷേപം. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന നോവലായിരുന്നു 'മീശ'. 

സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെയുള്ള ഭീഷണിയെ തുടര്‍ന്ന് 'മീശ' നോവല്‍ എസ്. ഹരീഷ് പിന്‍വലിച്ചിരുന്നു. 

ആഴ്ചപ്പതിപ്പില്‍നിന്നു പിന്‍വലിച്ച നോവല്‍ പിന്നീട് ഡി.സി.ബുക്‌സ് പുസ്തകമാക്കി പുറത്തിറക്കി. എന്നാല്‍ ഈ പുസ്തകം കത്തിച്ചും ചില സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.

അതേസമയം, എസ്. ഹരീഷിന്‍റെ നോവല്‍ ‘മീശ’ പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് കോടതി നടത്തിയത്. 
പുസ്തകങ്ങളുടെ നിരോധനം ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. 

 

Trending News