കൊടിക്കുന്നിൽ സുരേഷ് ഫ്യൂഡൽ മനസ്സുള്ള മാടമ്പി; മുഖ്യമന്ത്രിയേയും കുടുംബത്തേയും ആക്രമിക്കാൻ അനുവദിക്കില്ലെന്ന് Minister V Sivankutty

സ്ത്രീകൾക്ക് സ്വതന്ത്രമായ നിലനിൽപ്പുണ്ടെന്ന്‌ ആധുനിക യുഗത്തിൽ കൊടിക്കുന്നിൽ സുരേഷിനെ പോലുള്ളവർക്ക് ആരാണ് പറഞ്ഞു മനസിലാക്കി കൊടുക്കുകയെന്നും വി ശിവൻകുട്ടി ചോദിച്ചു

Written by - Zee Malayalam News Desk | Last Updated : Aug 29, 2021, 03:05 PM IST
  • സ്വന്തം ജീവിതത്തിലും വീട്ടിലും കൊടിക്കുന്നിൽ സുരേഷ് ഇതേ ആശയമാണോ പിന്തുടരുന്നത്
  • സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കൊടിക്കുന്നിൽ സുരേഷിന്റെ പരാമർശം അംഗീകരിക്കുന്നുണ്ടോ എന്നും മന്ത്രി വി ശിവൻകുട്ടി ചോദിച്ചു
  • പിണറായി വിജയൻ നവോത്ഥാന നായകനായിരുന്നുവെങ്കിൽ മകളെ പട്ടികജാതിക്കാരന് വിവാഹം കഴിച്ച് കൊടുക്കണമായിന്നു എന്നാണ് കൊടിക്കുന്നിൽ സുരേഷ് പ്രസ്താവന നടത്തിയത്
  • എസ്.സി, എസ്.ടി ഫണ്ട് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ധർണയിലാണ് കൊടിക്കുന്നിൽ വിവാദ പരാമർശം നടത്തിയത്
കൊടിക്കുന്നിൽ സുരേഷ് ഫ്യൂഡൽ മനസ്സുള്ള മാടമ്പി; മുഖ്യമന്ത്രിയേയും കുടുംബത്തേയും ആക്രമിക്കാൻ അനുവദിക്കില്ലെന്ന് Minister V Sivankutty

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും (Chief Minister) കുടുംബത്തിനുമെതിരെ കോൺഗ്രസ്‌ എംപി കൊടിക്കുന്നിൽ സുരേഷ് നടത്തിയ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി വി ശിവൻകുട്ടി. ഫ്യൂഡൽ മനസ്സുള്ള മാടമ്പിയാണ് കൊടിക്കുന്നിൽ സുരേഷ് എന്ന് ശിവൻകുട്ടി (V Sivankutty) പറഞ്ഞു.

പരാമർശം വിവാദമായിട്ടും അതിൽ ഉറച്ചു നിൽക്കുന്നു എന്ന നിലപാടിൽ ആണ് കൊടിക്കുന്നിൽ സുരേഷ് എന്നും വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം കോൺഗ്രസ്‌ നേതാക്കൾ ഇന്നും ഇന്നലേയും തുടങ്ങിയതല്ല. കോൺഗ്രസിന്റെ (Congress) സാംസ്കാരിക പാപ്പരത്തം ആണ് ഇത് കാണിക്കുന്നത്.

ALSO READ: Plus One First Year Exam: സംസ്ഥാനത്ത് ഹയർ സെക്കണ്ടറി, വോക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. തികച്ചും സ്ത്രീവിരുദ്ധമാണ് കൊടിക്കുന്നിൽ സുരേഷിന്റെ പ്രസ്താവന. സ്ത്രീകൾക്ക് സ്വതന്ത്രമായ നിലനിൽപ്പുണ്ടെന്ന്‌ ആധുനിക യുഗത്തിൽ കൊടിക്കുന്നിൽ സുരേഷിനെ പോലുള്ളവർക്ക് ആരാണ് പറഞ്ഞു മനസിലാക്കി കൊടുക്കുകയെന്നും വി ശിവൻകുട്ടി ചോദിച്ചു.

സ്വന്തം ജീവിതത്തിലും വീട്ടിലും കൊടിക്കുന്നിൽ സുരേഷ് ഇതേ ആശയമാണോ പിന്തുടരുന്നത്. സോണിയാ ഗാന്ധിയും (Sonia Gandhi) പ്രിയങ്കാ ഗാന്ധിയും കൊടിക്കുന്നിൽ സുരേഷിന്റെ പരാമർശം അംഗീകരിക്കുന്നുണ്ടോ എന്നും മന്ത്രി വി ശിവൻകുട്ടി ചോദിച്ചു. പിണറായി വിജയൻ നവോത്ഥാന നായകനായിരുന്നുവെങ്കിൽ മകളെ പട്ടികജാതിക്കാരന് വിവാഹം കഴിച്ച് കൊടുക്കണമായിന്നു എന്നാണ് കൊടിക്കുന്നിൽ സുരേഷ് പ്രസ്താവന നടത്തിയത്. എസ്.സി, എസ്.ടി ഫണ്ട് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ധർണയിലാണ് കൊടിക്കുന്നിൽ വിവാദ പരാമർശം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News