കല്ലടയാറ്റിൽ അമ്മയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി

കുട്ടികളുമായി യുവതി നടന്നു പോകുന്നതും കല്ലടയാറ്റിൽ ചാടുന്നതും നാട്ടുകാർ കണ്ടിരുന്നു. നാട്ടുകാർ ചേർന്ന് ഇവരെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Written by - Zee Malayalam News Desk | Last Updated : Mar 8, 2023, 07:23 PM IST
  • കിൻഫ്ര വ്യവസായ പാർക്കിന് സമീപം കുരിയോട്ടുമല ശുദ്ധജല പദ്ധതിക്കായി വെള്ളം ശേഖരിക്കുന്ന ഇൻടേക് വെല്ലിന് അടുത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
  • ദേഹങ്ങൾ വേർപെട്ടു പോകാതിരിക്കാനായി മൂന്ന് പേരെയും ഷാൾ ഉപയോഗിച്ചു കെട്ടിയ നിലയിലാണ് കണ്ടെത്തിയത്.
  • പുനലൂരിൽനിന്ന് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി.
കല്ലടയാറ്റിൽ അമ്മയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കല്ലടയാറ്റിൽ അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. വ്യവസായ പാർക്കിന് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പിറവന്തൂർ കമുകുംചേരി സ്വദേശി രമ്യ രാജൻ (30), മക്കളായ സൗരവ് (3), സരയു (5) എന്നിവരാണു മരിച്ചത്.

മൂവാറ്റുപുഴ - പുനലൂർ സംസ്ഥാന ഹൈവേയിൽ മുക്കടവ് ജംഗ്ഷനിൽ നിന്ന് കമുകുംചേരി റോഡിലൂടെ കുട്ടികളുമായി യുവതി നടന്നു പോകുന്നതും കല്ലടയാറ്റിൽ ചാടുന്നതും നാട്ടുകാർ കണ്ടിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇവരെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിൻഫ്ര വ്യവസായ പാർക്കിന് സമീപം കുരിയോട്ടുമല ശുദ്ധജല പദ്ധതിക്കായി വെള്ളം ശേഖരിക്കുന്ന ഇൻടേക് വെല്ലിന് അടുത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ദേഹങ്ങൾ വേർപെട്ടു പോകാതിരിക്കാനായി മൂന്ന് പേരെയും ഷാൾ ഉപയോഗിച്ചു കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. പുനലൂരിൽനിന്ന് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രമ്യയുടെ ഭർത്താവ് വിദേശത്താണ്. 

യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു

കോഴിക്കോട്: സഹയാത്രികൻ തള്ളിയിട്ടതിനെ തുടർന്ന് ട്രെയിനിൽനിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. ആന്ധ്രപ്രദേശ് സ്വദേശിയായ റഫീഖ് (23) ആണ് കൊല്ലപ്പെട്ടത്. മൂന്നാമത്തെ വയസിൽ ആന്ധ്രയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയതാണ് റഫീഖ്. തുടര്‍ന്ന് ചില്‍ഡ്രന്‍സ് ഹോമിലായിരുന്നു താമസം. പിന്നീട് അവിടെ നിന്ന് ഇറങ്ങിയ റഫീഖ് പലയിടത്തായി കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രിയോടെയാണ് കൊയിലാണ്ടിയില്‍ യുവാവിനെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവത്തിൽ തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ (48) റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അന്ന് മരിച്ചയാളെ തിരിച്ചറിയാനായിരുന്നില്ല. തുടര്‍ന്ന് പോലീസ് പങ്കുവെച്ച ഫോട്ടോകള്‍ കണ്ട് ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് റഫീഖിനെ തിരിച്ചറിയുകയായിരുന്നു. ചില്‍ഡ്രന്‍സ് ഹോമിലെ ഡാറ്റാബേസിലുള്ള ഫോട്ടോകൾ പോലീസ് പങ്കുവെച്ച ഫോട്ടോകളുമായി ഒത്തുനോക്കുകയും ചെയ്തു.

മംഗളൂരു തിരുവനന്തപുരം മലബാർ എക്‌സ്‌പ്രസിലെ യാത്രക്കാരായിരുന്നു റഫീഖും സോനുമുത്തുവും. ട്രെയിനിന്‍റെ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് റഫീഖിനെ ട്രെയിനില്‍ നിന്ന് സോനു തള്ളിയിടുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊയിലാണ്ടിക്കടുത്ത് ആനക്കുളം റെയിൽവേ ഗേറ്റിന് സമീപത്ത് വച്ചാണ് യുവാവിനെ ഇയാൾ തള്ളിയിട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന റഫീഖിന്റെ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. സംസ്‌കാരം പിന്നീട് തീരുമാനിക്കുമെന്നും പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News